തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ തീവ്രത കുറഞ്ഞു. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴയുണ്ടായേക്കാം എന്ന മുന്നറിയിപ്പ്.
എന്നാല്‍ അതി തീവ്ര മഴക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയുടെ ശക്തി കുറയുകയാണ് എങ്കിലും ജാഗ്രത തുടരണം എന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞ നിലയിലാണ്. കോഴിക്കോട് മഴ കുറഞ്ഞു. താമരശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു.
തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഇടവിട്ട് മഴ ലഭിക്കുന്നു. കോട്ടയം ജില്ലയില്‍ മഴ കുറയുന്നതായും ജലനിരപ്പ് താഴുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു. അപ്പര്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുകയാണ്. തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ തുടരുകയാണ്.
ഇന്നലെ മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടരും. കോട്ടയം ഇടുക്കി ജില്ലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കും. കരസേന ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന പൊലീസ്, റവന്യൂ അധികാരികള്‍, അഗ്‌നിശമന സേന എന്നിവര്‍ രംഗത്തുണ്ട്.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നല്‍ മേഘങ്ങള്‍ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടര്‍ന്നേക്കും. ഇടിമിന്നലും കാറ്റും ഇന്നും ചിലയിടങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ട്.