InternationalNews

‘സ്ത്രീകൾ പ്രസവിക്കാനുള്ളവരാണ്; മന്ത്രിമാരാകേണ്ടവരല്ല’ – സ്ത്രീ വിരുദ്ധതയിൽ മാറ്റമില്ലാതെ താലിബാൻ

കാബൂൾ:അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സ്ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ വക്താവ്. സ്ത്രീകൾ പ്രവസിക്കാനുള്ളവരാണെന്നും അവർ മന്ത്രിമാർ ആകേണ്ടവരല്ലെന്നുമായിരുന്നു താലിബാൻ വക്താവ് സയീദ് സക്കീറുള്ള ഹാഷ്മി പറഞ്ഞത്.

ടോളോ ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താലിബാൻ വക്താവിന്റെ സ്ത്രീവിരുദ്ധ പരാമർശം.സ്ത്രീകൾക്ക് ഒരിക്കലും മന്ത്രിമാരാകാൻ സധിക്കില്ല, അത്തരത്തിൽ ഒരു ഭാരം അവരുടെ ചുമലിൽ വെച്ചു കൊടുക്കാൻ സാധിക്കില്ല. ആ ആഭാരം അവർക്ക് താങ്ങാൻ സാധിക്കില്ല. സ്ത്രീകൾ മന്ത്രിസഭയിൽ ഉണ്ടാവുക എന്നത് അടിസ്ഥാനപരമായ കാര്യമല്ല, അവർ പ്രസവിക്കാനുള്ളവരാണ്. നിലവിൽ അഫ്ഗാനിസ്താനിൽ പ്രതിഷേധം നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേരും അഫ്ഗാൻ സ്ത്രീകളല്ല. അഭിമുഖത്തിൽ ഹാഷ്മി പറഞ്ഞു.

നേരത്തെ താലിബാൻ മന്ത്രിസഭയിലെ സ്ത്രീ പ്രാധിനിധ്യമില്ലായ്മയെ ചൂണ്ടിക്കാട്ടി പല കോണിൽ നിന്നും ചർച്ചകൾ ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കടുത്ത നിർദ്ദേശങ്ങളോടെ പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി താലിബാൻ മാറ്റത്തിന്റെ പാതയിലാണ് എന്ന് പല കോണിൽ നിന്നും വാദങ്ങളുയർന്നിരുന്നു. എന്നാൽ സ്ത്രീവിരുദ്ധ കാര്യങ്ങളിൽ ഇപ്പോഴും താലിബാന്റെ നിലപാട് മാറിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ടോളോ ന്യൂസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

താലിബാൻ വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞതും വൻ തോതിൽ ചർച്ച ആയിരുന്നു. എന്ത് പി.ജിയും പിഎച്ച്ഡിയും, ഞങ്ങൾ മഹാന്മാരായത് സ്കൂളിൽ പോയിട്ടോ? എന്നായിരുന്നു താലിബാൻ വിദ്യാഭ്യാസമന്ത്രി ഷെയ്ഖ് മൊൽവി നൂറുല്ലാ മുനീർ പറഞ്ഞത്. ഇതും താലിബാന്റെ നിലപാടുകളിൽ മാറ്റം സംഭവിച്ചിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണങ്ങളായി സോഷ്യൽ മീഡിയ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ടോളോ ന്യൂസ് അഭിമുഖത്തിൽ താലിബാൻ വക്താവിന്റെ സ്ത്രീ വിരുദ്ധ പരാമർശം.

സ്ത്രീകൾ സമൂഹത്തിന്റെ പകുതിയാണെന്ന് അഭിമുഖം നടത്തുന്നയാൾ ചൂണ്ടിക്കാട്ടി.എന്നാൽ സ്ത്രീകളെ ഒരിക്കലും തങ്ങളുടെ പകുതിയായി കാണുന്നില്ല എന്നായിരുന്നു താലിബാൻ വക്താവിന്റെ പരാമർശം.

ഏത് തരത്തിലുള്ള പകുതിയാണ്. സ്ത്രീകൾ പകുതിയാണ് എന്നത് ഇവിടെ തെറ്റായാണ് നിർവ്വചിച്ചിരിക്കുന്നത്. പകുതി എന്നത് അവരെ മന്ത്രി സഭയിൽ എടുക്കുന്നതാണോ പകുതി എന്ന് ഉദ്ദേശിച്ചത്. അവളുടെ അവകാശങ്ങൾ ലംഘിക്കുക എന്നത് വിഷയമേയല്ല. കഴിഞ്ഞ 20 വർഷത്തോളമായി യുഎസും പാവ സർക്കാരായ അഫ്ഗാനും മാധ്യമങ്ങളു ഓഫീസുകളിൽ വ്യഭിചാരം നടത്തുകയായിരുന്നു.വനിതകൾ വ്യഭിചരിക്കുന്നവരാണെന്ന് പറയരുതെന്ന് താലിബാൻ വക്താവിനോട് അഭിമുഖം നടത്തുന്നയാൾ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker