മലപ്പുറം: കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴിസിംഗ് ഓഫിസര്‍ സി വിജി(25)യാണ് മരിച്ചത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. രാവിലെ 6 മണിക്കാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലോറി ഇടിച്ചതോടെ ബസ് മറിയുകയായിരുന്നു. ബസിന്റെ ഏറ്റവും മുന്‍വശത്താണ് വിജി ഇരുന്നിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News