ചാത്തന്നൂര്‍: വീടിന് സമീപമുള്ള കൊവിഡ് പരിശോധനാ ക്യാമ്പിലേക്ക് പോയ യുവതി കുഴഞ്ഞു വീണു മരിച്ചു. പാരിപ്പള്ളി കിഴക്കനേല ചാന്നാംപൊയ്ക കുന്നംപുറത്ത് വീട്ടില്‍ സോമന്റെയും മണിയുടെയും മകള്‍ സുനിത (34) യാണ് മരിച്ചത്.
കല്ലുവാതുക്കല്‍ പഞ്ചായത്തിലെ കിഴക്കനേല വാര്‍ഡില്‍പ്പെട്ട ചാന്നാംപൊയ്ക കോളനിയില്‍ കഴിഞ്ഞ ദിവസം കോവിഡ് പരിശോധനാ ക്യാമ്പ് നടത്തിയിരുന്നു. വീട്ടിന് സമീപമുള്ള ഈ ക്യാമ്പില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു മരണം. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുനിത.
അവശനിലയിലായ സുനിതയെ ബന്ധുക്കള്‍ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും രോഗം കലശലായതിനെ തുടര്‍ന്ന് പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ പിഎച്ച്സിയിലെ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും ഇവര്‍ വീട്ടിലേയ്ക്ക് മടങ്ങി പോവുകയായിരുന്നു.
ഇതിനിടെയാണ് വീടിനടുത്തുള്ള കാര്‍ഷിക സേവന കേന്ദ്രത്തില്‍ കൊവിഡ് പരിശോധനയ്ക്കെത്തിയത്. പ്രത്യേക പരിഗണന നല്കി പരിശോധിക്കാന്‍ ഒരുങ്ങവേ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.