തിരുവനന്തപുരം: ഈ വര്‍ഷത്തെ വിന്റര്‍ (ഡിസംബര്‍) സോളിസ്റ്റിസ് അഥവാ. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകല്‍ കടന്നുപോയി. വടക്കന്‍ അര്‍ധഗോളത്തില്‍ ശൈത്യകാലത്തിന്റെയും ദക്ഷിണ അര്‍ധഗോളത്തില്‍ വേനല്‍ക്കാലത്തിന്റെയും തുടക്കമാകുന്നതും അപ്പോഴാണ്. തിരുവനന്തപുരത്ത് ശനിയാഴ്ച രാവിലെ 6.31 നാണ് സൂര്യന്‍ ഉദിച്ചത്. സൂര്യന്‍ അസ്തമിച്ചതാകട്ടെ 6.09 നും. അതായത് വെറും ് 11 മണിക്കൂര്‍ 38 മിനിറ്റ് മാത്രമായിരുന്നു പകലിന്റെ ദൈര്‍ഘ്യം.
നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ) പറയുന്ന പ്രകാരം ശീതകാല സോളിസ്റ്റിസ് പുലര്‍ച്ചെ 4:20 ന് പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇന്ത്യയില്‍, ഇത് ഡിസംബര്‍ 21 ഏകദേശം 2.30 ഓടെയായിരുന്നു. വടക്കന്‍ അര്‍ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രികളും ദൈര്‍ഘ്യം കുറഞ്ഞ പകലുകളുമായിരിക്കും ഇനി അങ്ങോട്ട് അനുഭവപ്പെടുക. വടക്കന്‍ അര്‍ധഗോളത്തില്‍ ആളുകള്‍ ശൈത്യകാലത്തിന്റെ ആദ്യ ദിവസം വലിയ നിലയില്‍ ആഘോഷിക്കാറുണ്ട്.
അതേസമയം തെക്കന്‍ അര്‍ധഗോളത്തില്‍ ഈ ദിവസം വേനല്‍ക്കാലത്തിന്റെ ആരംഭം കൂടിയാണ്. തെക്കന്‍ അര്‍ധഗോളത്തില്‍ ദൈര്‍ഘ്യമേറിയ പകലുകളും കുറഞ്ഞ രാത്രികളും ഇനിമുതല്‍ അനുഭവപ്പെടും. ഭ്രമണത്തില്‍ എല്ലായ്‌പ്പോഴും ഭൂമിയുടെ ചരിവ് സ്ഥിരമാണെങ്കിലും ഡിസംബര്‍ സോളിസ്റ്റില്‍ വടക്കന്‍ അര്‍ധഗോളത്തിന് പരോക്ഷമായി മാത്രമേ സൂര്യപ്രകാശം ലഭിക്കുകയുള്ളൂ.
ഇതാണ് തണുത്ത താപനിലയ്ക്ക് കാരണമാകുന്നത്. അതേസമയം തെക്കന്‍ അര്‍ദ്ധഗോളത്തില്‍ ഏറ്റവും നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്നു. ഇത് താപനില വര്‍ധിക്കാന്‍ കാരണമാകുന്നു. ജൂണ്‍ സോളിസ്റ്റിസില്‍ ഇത് വിപരീത ദിശയിലായിരിക്കും സൂര്യന്‍, സഹോദരി എന്നര്‍ഥം വരുന്ന ലാറ്റിന്‍ വാക്കുകളില്‍ നിന്നാണ് സോളിസ്റ്റിസ് എന്ന പദം വന്നത്.