പാലക്കാട്: സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വന്യജീവി ആക്രമണം. പാലക്കാട് കുഴൽമന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളപ്പുളിക്കളത്തിൽ കൃഷ്ണന്റെ ഭാര്യ തത്തയ്ക്ക് (61) ആണ് പരിക്കേറ്റത്. വീടിന് പിന്നിൽ നിന്ന തത്തയെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ കാലിന്റെ മുട്ടിന് താഴെ കടിച്ചുപറിച്ചു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നാലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടുക്കി സ്പ്രിംഗ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. മുല്ലമല സ്വദേശി എംആർ രാജീവിനാണ് പരിക്കേറ്റത്. രാജീവിന്റെ വയറിന് കുത്തേൽക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News