ലോകത്ത് നിലവിലുള്ള എല്ലാ മതസംവിധാനങ്ങളും തകര്‍ത്ത് ഒറ്റ മതം കൊണ്ടുവരിക, എല്ലാ രാജ്യങ്ങളെയും ചേര്‍ത്ത് ലോകത്ത് ഒറ്റരാജ്യം മാത്രമുണ്ടാക്കുക; അമേരിക്കയുടെ ആകാശത്തെ ഡ്രോണുകള്‍ ഓപറേഷന്‍ ബ്ലൂ ബീമോ
വാഷിങ്ടണ്‍: അമേരിക്കയുടെ ആകാശത്തു കണ്ട് ഡ്രോണുകളെ ചുറ്റിപ്പറ്റി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പലവിധത്തില്‍. റഷ്യന്‍ ഡ്രോണുകളാണ് അമേരിക്കയുടെ ആകാശത്ത് ചുറ്റിത്തിരിയുന്നത് എന്ന പ്രചരണത്തിന് പിന്നാലെ ഇപ്പോള്‍ പുതിയ തിയറികളാണ് വരുന്നത്. അമേരിക്കയും ബ്രിട്ടനിലും പലയിടങ്ങളിലുമായി സംശയാസ്പദ സാഹചര്യത്തില്‍ ഡ്രോണുകള്‍ കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം പ്രചരണങ്ങള്‍ അമേരിക്കയില്‍ ആശങ്ക വിതയ്ക്കുകയാണ്.
അമേരിക്കയില്‍ വളരെ പ്രചാരമുള്ള ബ്ലൂ ബീം ഗൂഢ സിദ്ധാന്ത വാദികള്‍ ഇതിന് വലിയ പ്രചാരം കൊടുത്തു. ഇതോടെ പലയിടത്തും ആളുകള്‍ പരിഭ്രാന്തിയായി മാറി. വിഷയം അമേരിക്കന്‍ മാധ്യമങ്ങളിലെല്ലാം ചൂടുള്ള വിഷയമായി മാറിക്കഴിഞ്ഞു. ഡ്രോണുകള്‍ കണ്ടത് വിവരിക്കുന്ന ആളുകള്‍ കൂട്ടത്തോടെ എത്തുകയാണ. ഇവര്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖങങളും നല്‍കിയതോടെ വിഷയം വലിയ പ്രശ്‌നമായി മാറിയിരിക്കയാണ്.
ന്യൂജേഴ്സി, വാഷിങ്ടണ്‍ ഡി.സി, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്സ്, കാലിഫോര്‍ണിയ, ഫ്ളോറിഡ, വ്യോമിങ്, മെരിലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതലായും ഡ്രോണുകളുടെ സംശയകരമായ പറക്കല്‍ ആളുകളുടെ ശ്രദ്ധയില്‍ പെട്ടത്. ചിലര്‍ ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് കൂട്ടത്തോടെ പറക്കുന്ന ഡ്രോണുകളെ കുറിച്ചും. എസ്.യു.വി വലിപ്പത്തിലുള്ള ഡ്രോണുകളുടെ ദൃശ്യങ്ങളും പിന്നാലെ എത്തി.
ഇതോടെയാണ് ഇതിന് പിന്നാലെയാണ് ഗൂഢ സിന്ധാന്ത വാദികള്‍ ഇത് പ്രോജക്ട് ബ്ലൂ ബീമിന്റെ ഭാഗമാണെന്ന വാദവുമായി രംഗത്ത് വന്നത്. ഇതോടെ ആളുകള്‍ ആകെ പരിഭ്രാന്തരായി. 1990കളില്‍ ആണ് അമേരിക്കയില്‍ പ്രോജക്ട് ബ്ലൂ ബീം എന്നൊരു പദ്ധതി സര്‍ക്കാരിന്റെ പക്കലുണ്ടെന്ന വാദം ഉയര്‍ന്നുവരാന്‍ തുടങ്ങിയത്. ബഹിരാകാശ സംഭവങ്ങളുടെ പിന്‍ബലത്തില്‍ മാനവരാശിയെ നിയന്ത്രിക്കാനുള്ള പദ്ധതിയെന്നാണ് ബ്ലൂ ബീമിനെക്കുറിച്ച് വാദിക്കുന്നവര്‍ പറയുന്നത്.
ലോകത്ത് നിലവിലുള്ള എല്ലാ മതസംവിധാനങ്ങളും തകര്‍ത്ത് ഒറ്റ മതം കൊണ്ടുവരിക. എല്ലാ രാജ്യങ്ങളെയും ചേര്‍ത്ത് ലോകത്ത് ഒറ്റരാജ്യം മാത്രമുണ്ടാക്കുക ആഗോള തലത്തില്‍ തന്നെ പരമ്പരാഗത കുടുംബഘടനയെ പൊളിച്ചെഴുതുക തുടങ്ങിയവയൊക്കെയാണ് ബ്ലൂബീമിന്റെ ഭാഗമായി നടക്കുക എന്നാണ് ഇത്തരമൊരു പദ്ധതിയുണ്ടെന്ന് വാദിക്കുന്നവര്‍ പറയുന്നത്. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടി അത്ഭുതകരമായ സംഭവങ്ങളെ വിനിയോഗിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം ഗൂഢസിദ്ധാന്ത വാദികളുടെ പ്രചരണം കൊഴുത്തതോടെ സാമൂഹിക മാധ്യമങ്ങളില്‍ ആകെ പരിഭ്രാന്തി പരന്നു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഒരേസമയം സമാനമായ രീതിയിലുള്ള ഡ്രോണുകളുടെ സാന്നിധ്യം ചര്‍ച്ചയായതിനോട് അമേരിക്കന്‍ ഭരണകൂടം വിശദീകരിക്കാത്തതും അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കി. നേരത്തെ ബ്രിട്ടനില്‍ ഉടനീളം സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഉടനെ തന്നെ റഷ്യ ഡ്രോണ്‍ നിരീക്ഷണം നടത്തിയേക്കാമെന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ് തലവന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാസം അമേരിക്കന്‍ എയര്‍ഫോഴ്‌സ് ഉപയോഗിക്കുന്ന മൂന്ന് എയര്‍ ബേസുകള്‍ക്ക് മുകളില്‍ ദുരൂഹമായ സാഹചര്യത്തില്‍ ചില ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. സഫോക്കിലെ ആര്‍ എ എഫ് ലേക്കെന്‍ഹീത്തിനും മില്‍ഡെന്‍ഹാളിനും മുകളിലും നോര്‍ഫോക്കിലെ ആര്‍ എ എഫ് ഫെല്‍റ്റ്വാളിനു മുകളിലുമാണ് മനുഷ്യ നിയന്ത്രിതമല്ലാത്ത (യു എ വി) പറക്കുന്ന വാഹനങ്ങള്‍ പല ദിവസങ്ങളിലായി കണ്ടെത്തിയത്.
സംഘടിതമായ ഒരു പ്രവര്‍ത്തനമാണ് ഇതിന് പുറകിലെന്നാണ് വായുസേന പറയുന്നത്. സമാനമായ രീതിയില്‍ ഡ്രോണ്‍ അധിനിവേശം അമേരിക്കയിലെ ന്യൂ ജഴ്‌സിക്ക് മൂകളിലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ പിക്കാറ്റിനി ആര്‍സെനെലിന് ചുറ്റുമായിരുന്നു അജ്ഞാത പറക്കും വാഹനങ്ങള്‍ വട്ടമിട്ടു പറന്നത്. അമേരിക്കയുടെ സി സി ഡി സി ആമമെന്റ്സ് സെന്റര്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. യുക്രെയിന് നല്‍കുന്ന ആയുധനങ്ങളുടെ നിര്‍മ്മാണ – വിതരണ ശൃംഖല പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്.
സാധാരണ കാറിന്റെ വലിപ്പമുള്ള ഒന്നിലധികം ഡ്രോണുകളായൈരുന്നു ഇവിടെ നവംബര്‍ മധ്യത്തില്‍ കറങ്ങിത്തിരിഞ്ഞത്. ചിലപ്പോള്‍ കൂട്ടമായും ചിലപ്പോള്‍ ഒറ്റയ്ക്കും എത്തുന്ന ഇവ ചില സന്ദര്‍ഭങ്ങളില്‍ ഒരേ സ്ഥലത്തു തന്നെ മണിക്കൂറുകളോളം നിശ്ചലമായി നിന്നിട്ടുമുണ്ട്. പിന്നീട് ഇവ ന്യൂയോര്‍ക്ക്, ടെക്‌സാസ്, ഓക്ലഹോമ എന്നിവിടങ്ങളിലും എത്തിച്ചേര്‍ന്നു. ഈ ഡ്രോണുകളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെങ്കിലും, അമേരിക്കയും ബ്രിട്ടനും വിരല്‍ ചൂണ്ടുന്നത് റഷ്യയ്ക്കും പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിനും നേരെയാണ്.
അതിനിടയിലാണ് റഷ്യന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ ബ്രിട്ടന്റെ വ്യോമാതിര്‍ത്തിക്കുള്ളിലേക്ക് പുതിയ ഒരു നിര അധിനിവേശങ്ങള്‍ക്ക് ശ്രമിക്കുന്നു എന്ന് ഒരു മുന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. അതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ആ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
അതേസമയം ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കൂടുതലും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരാണ്. സര്‍ക്കാര്‍ അറിയാതെ ഇത് സംഭവിക്കില്ലെന്ന് ട്രംപ് പറഞ്ഞതോടെ അതിന് ബലമേറുകയും ചെയ്തു. ഇനി ഇത്തരം ഡ്രോണുകള്‍ കണ്ടാല്‍ വെടിവെച്ചിടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു ട്രംപ്.
ഡ്രോണ്‍ വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്നതല്ലെന്ന് പെന്റഗണ്‍ പറഞ്ഞെങ്കിലും അതിന് പിന്നിലാരാണെന്നും എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും വിശദീകരിക്കാന്‍ അവര്‍ക്കായില്ല. കാറിന്റെ വലിപ്പമുള്ള ഡ്രോണുകള്‍ കണ്ടെന്ന് ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ന്യൂജേഴ്സി പോലീസ് പറയുന്നത് ഇത്തരത്തിലുള്ള ഡ്രോണുകളെ മുമ്പൊരിക്കലും കണ്ടിട്ടില്ലന്നാണ്. പ്രകാശമോ, തീയോ, ചൂടോ ഒന്നും അതില്‍ നിന്ന് പുറത്തുവരാത്തതിനാല്‍ തന്നെ റഡാറുകളില്‍ വ്യക്തമായി തെളിഞ്ഞില്ലെന്നും പോലീസ് പറയുന്നു. ചിലര്‍ ഇതിനെ അന്യഗ്രജീവികളുമായി ബന്ധപ്പെടുത്തിയും വാദങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.