മലപ്പുറം; സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി.പി അനിലിനെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എന്‍ മോഹന്‍ ദാസ് ആരോഗ്യപ്രശ്‌നങ്ങളാല്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വി.പി അനില്‍ പുതിയ സെക്രട്ടറിയായി എത്തുന്നത്. വി.പി അനില്‍ നിലവില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രി ചെയര്‍മാനുമാണ്.
38 അംഗ ജില്ലാ കമ്മിറ്റിയില്‍ 12 പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഇ അഫ്‌സലും ജില്ലാ സെക്രട്ടറി എന്‍.ആദിലും ജില്ലാ കമ്മിറ്റിയിലെത്തി. നേരത്തേ അച്ചടക്കനടപടി നേരിട്ട ടി.എം സിദ്ദിഖിനെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News