KeralaNews

Crime:കഴുത്തിലെ മുറിവുകള്‍ ഒരേപോലെ,വിനീതയ്ക്ക് മുമ്പ് മൂന്നുകൊലപാതകങ്ങള്‍, ഡോക്ടറുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നൽകി. തമിഴ്നാട് തോവാളയിലുള്ള ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകളെയുമാണ് പ്രതി ഇതിന് മുമ്പ് കൊലപ്പെടുത്തിയത്.

വിനീതയുടെ കഴുത്തിലുള്ള അതേ മുറിവുകളാണ് മൂന്നു പേരുടേയും കഴുത്തിലുണ്ടായിരുന്നതെന്ന് അന്ന് പോസ്റ്റ്മോർട്ടം നടത്തിയ ആശാരിപള്ളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദനായ ഡോ ആര്‍ രാജ മുരുഗന്‍ കോടതിയിൽ മൊഴി നൽകി. 

കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്നാട്ടിലും മൂന്നു കൊലപാതകം ചെയ്തതെന്ന് കേസന്വേഷിച്ച തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരും കോടതിയിൽ തിരിച്ചറിഞ്ഞു. അമ്പലമുക്കിലെ ചെടിക്കടയിൽ ജോലി ചെയ്തിരുന്ന വിനീതയെ ഹോട്ടൽ ജീവനക്കാരനായ രാജേന്ദ്രൻ സ്വർണാഭരണം മോഷ്ടിക്കുന്നതിനായി കഴുത്തുറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ വിചാരണ വേളയിലാണ് മൊഴി നൽകിയത്. 

വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വളളമഠം സ്വദേശിയുമായ രാജേന്ദ്രനെ ഭയന്ന് അയാള്‍ താമസിച്ചിരുന്ന മുറിക്ക് സമീപത്ത് താമസിക്കുവാന്‍ ആള്‍ക്കാര്‍ ഭയന്നിരുന്നെന്ന് സാക്ഷി മൊഴി നല്‍കിയിരുന്നു. കാവല്‍കിണര്‍ സ്വദേശി രാജദുരൈയാണ് ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനന് മുന്നില്‍ മൊഴി നല്‍കിയത്.

2017 -ല്‍ തമിഴ്നാട് ആരുവാമൊഴി സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യയെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി രാജദുരൈയുടെ കെട്ടിടത്തില്‍ വാടകക്ക് താമസിച്ചിരുന്നത്. 2021 ഡിസംബറില്‍ തിരുവനന്തപുരത്ത് ജോലി അന്വേഷിച്ച് പോകുന്നു എന്ന് പറഞ്ഞ് പോയ പ്രതി 2022 ഫെബ്രുവരി 10ന് എത്തി 9000 രൂപ വാടക ഇനത്തില്‍ തന്നു.

11-ാം തീയതി കേരള പോലീസ് എത്തി രാജേന്ദ്രനെ പിടികൂടുകയും രാജേന്ദ്രന്റെ മുറി പരിശോധിക്കുകയും ചെയ്തു. മുറിയില്‍ നിന്ന് ഭാരത് ഫൈനാന്‍സില്‍ സ്വര്‍ണ്ണം പണയം വച്ച പണയകാര്‍ഡും തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സിച്ച രേഖകളും കണ്ടെടുത്തു. രാജേന്ദ്രന്‍ തനിക്ക് നല്‍കിയ വാടക പോലീസിന് മുമ്പില്‍ ഹാജരാക്കിയതായും സാക്ഷി മൊഴി നല്‍കി.

2022 ഫെബ്രുവരി ഏഴിന് വൈകുന്നേരം മൂന്ന് മണിക്ക് ബാങ്കില്‍ എത്തിയ രാജേന്ദ്രന്‍ 32,000 രൂപ സൗരായ സേതു മാര്‍ക്കറ്റിംഗ് സ്വല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപിച്ചു. വലത് കൈയില്‍ പരിക്ക് ഉണ്ടായിരുന്നതിനാല്‍ ബാങ്കില്‍ എത്തിയ മറ്റൊരു ഇടപാട്കാരനെ കൊണ്ടാണ് പേയിംഗ് സ്ലിപ്പ് എഴുതിച്ചതെന്നും തിരുനല്‍വേലി പെരുങ്കുഴി ഇന്‍ഡ്യന്‍ ബാങ്ക് മാനേജര്‍ മയില്‍ വാഹനനും കോടതിയില്‍ മൊഴി നല്‍കി.

രാജേന്ദ്രന്‍ ബാങ്കില്‍ വരുന്നതും ഇടപാട് നടത്തുന്നതുമടക്കം 19 സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചത് സാക്ഷി കണ്ട് തിരിച്ചറിഞ്ഞു. രാജേന്ദ്രന്‍ പണം അടയ്ക്കാന്‍ ഉപയോഗിച്ച പേയിംഗ് സ്ലിപ്പ് മാനേജര്‍ കോടതിയില്‍ ഹാജരാക്കി.
2022 ഫെബ്രുവരി ആറിനാണ് പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവളളികോണത്ത് സ്വദേശിനിയുമായ വിനീതയെ പ്രതി കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍തൂക്കമുളല മാല എടുക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker