മലപ്പുറം : കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണാനുമതി നൽകിയതിലുള്ള വ്യക്തിവിരോധത്താലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ.
മദ്യവ്യാപാരികളിൽനിന്ന് പണംവാങ്ങി വീതംവച്ചെന്ന ഗുരുതര വെളിപ്പെടുത്തലിലാണ് വിജിലൻസ് അന്വേഷണം. സ്പീക്കറുടേത് നിയമപരമായ നടപടിയാണ്.
സ്പീക്കറെയടക്കം വ്യക്തിഹത്യ ചെയ്തതിലൂടെ പ്രതിപക്ഷ നേതാവ് തന്റെ സ്ഥാനം ദുരുപയോഗം ചെയ്തെന്നും അദ്ദേഹം പെരിന്തൽമണ്ണയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ബിജെപി അധ്യക്ഷന്റെ നിലവാരമാണ് തനിക്കുമെന്ന് തെളിയിക്കുകയാണ് ചെന്നിത്തല എന്നും വിജയ രാഘവൻ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News