ചേര്‍ത്തല: തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് ത്രികോണ മത്സരത്തിന്റെ സൂചനയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍.ഡി.എഫിന് തുടര്‍ഭരണ സാധ്യത ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന അനവസരത്തിലായിപ്പോയി. ഇതൊക്കെ വോട്ടെടുപ്പ് ദിവസം രാവിലെ പറയുന്നതിനേക്കാള്‍ ഗുണം നേരത്തേ പറഞ്ഞിരുന്നെങ്കില്‍ ഉണ്ടായേനെ.
ആഗ്രഹങ്ങള്‍ മാധ്യമങ്ങളിലൂടെയല്ല, വോട്ടിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. ഭരണമാറ്റമെന്ന സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News