KeralaNews

വേദകാലത്തെ ശാസ്ത്രം പാശ്ചാത്യ കണ്ടെത്തലായി മടങ്ങിയെത്തി: ഐഎസ്ആർഒ ചെയർമാൻ

ഉജ്ജയിൻ : വിവിധ ശാസ്ത്രങ്ങൾ ഉണ്ടായിരുന്ന വേദകാലം മുതൽ ഇന്ത്യ ഒരു വിജ്ഞാന സമൂഹമായിരുന്നുവെന്നും എന്നാൽ അത്തരം ശാസ്ത്രങ്ങളെല്ലാം ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ‘പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി’ രാജ്യത്തേക്ക് തിരിച്ചെത്തിയെന്നും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. മഹർഷി പാണിനി സംസ്‌കൃത, വേദ സർവകലാശാലയുടെ നാലാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

‘‘ഗണിതം, വൈദ്യശാസ്ത്രം, തത്ത്വശാസ്ത്രം, ജ്യോതിശാസ്‌ത്രം തുടങ്ങിയവയെല്ലാം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് വേദങ്ങളിലാണ്. വേദകാലം മുതൽ ഇന്ത്യ ഒരു വിജ്ഞാന സമൂഹമായിരുന്നു. ഈ അറിവുകളെല്ലാം ഇവിടെ നിന്ന് യാത്ര ചെയ്ത് അറബികളിൽ എത്തി. പിന്നീട് അവ യൂറോപ്പിലേക്ക് പോയി. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി നമ്മിലേക്ക് മടങ്ങിയെത്തി’’– അദ്ദേഹം പറഞ്ഞു. 

തത്ത്വചിന്ത, ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം തുടങ്ങിയവയുടെ കണ്ടെത്തലുകൾ എഴുതപ്പെട്ട ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്നാണ് സംസ്‌കൃതമെന്നും അദ്ദേഹം പറഞ്ഞു. രാസ സാങ്കേതിക വിദ്യകൾ, ഔഷധ ചികിത്സ, ഭാഷകൾ, വ്യാകരണം, ആത്മീയത, യോഗ തുടങ്ങിയ നിരവധി ആശയങ്ങൾ സംസ്കൃതത്തിൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. സംസ്‌കൃതത്തിന് ലിഖിത ലിപി ഇല്ലായിരുന്നത് അക്കാലത്തെ ശാസ്ത്രജ്ഞർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button