InternationalNews
യുഎസ് സൈനിക വിമാനം ജപ്പാൻ ദ്വീപിൽ തകർന്ന് വീണു; വിമാനത്തിലുണ്ടായിരുന്നത് 8 പേർ
ടോക്യോ: യു.എസ് സൈനിക വിമാനം ജപ്പാനിലെ യകുഷിമ ദ്വീപിൽ തകർന്നുവീണു.എട്ട് സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നു. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ദ്വീപിൽ നിന്ന് ഒരാളെ കണ്ടെത്തിയെന്നും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാദേശിക കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. അറിയിച്ചു.
യമാഗുച്ചി മേഖലയിലെ ഇവാകുനി ബേസിൽ നിന്ന് ഒകിനാവയിലെ കാഡേനയിലേക്ക് പോകുകയായിരുന്നു വിമാനം.ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.47ഓടെയാണ് അപകടം നടന്നത്. അതേസമയം വിമാനത്തിൽ ഉണ്ടായിരുന്നവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. യുഎസ് സൈനിക അധികൃതരും അപകടത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News