KeralaNews

നേമത്ത് വിജയം യു.ഡി.എഫിനൊപ്പം; 80 സീറ്റില്‍ വിജയിച്ച്‌ അധികാരത്തില്‍ വരുമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 80 സീറ്റുകള്‍ നേടി ഇത്തവണ യു.ഡി.എഫ് ഭരണം നേടുമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ഇന്ദിരാഭവനില്‍ തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി ചേര്‍ന്ന ഡി.സി.സി പ്രസിഡന്റുമാരുടെ യോഗമാണ് 80 സീറ്റില്‍ വിജയിച്ച്‌ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് വിലയിരുത്തിയത്.

അഭിപ്രായ വ്യത്യാസം മറന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി വിജയത്തിനായി പ്രവര്‍ത്തിച്ചുവെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നുവെന്നും വിലയിരുത്തി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കേരളത്തിലെ തിരഞ്ഞെടുപ്പ് പര്യടനങ്ങള്‍ യു.ഡി.എഫിന് മികച്ച വിജയം സമ്മാനിക്കാന്‍ സഹായകമായി എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

നേമത്ത് ഒന്നാന്തരം പോരാട്ടമാണ് യുഡിഎഫ് നടത്തിയത്. നേമത്ത് സി.പി.എം വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് സംഖ്യം ഉണ്ടാക്കുകയും വ്യാപകമായി വോട്ടുമറിച്ചെങ്കിലും യു.ഡി.എഫിന്റെ വിജയത്തെ ഇത് ബാധിക്കില്ലെന്നും തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കാൻ യുഡിഎഫിന് കഴിഞ്ഞുവെന്നും വിലയിരുത്തി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker