Home-bannerKeralaNews
ഉദയംപേരൂരിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ, കൊന്നശേഷം ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ ‘ദൃശ്യം’ മോഡൽ ശ്രമം
കൊച്ചി:ഉദയംപേരൂരിൽ 3 മാസം മുമ്പ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ.
ചേർത്തല സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്.വിദ്യയുടെ ഭർത്താവ്
ഉദയംപേരൂർ സ്വദേശി പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്.
തമിഴ്നാട്ടിലെ തിരുനൽവേലിയിൽ യുവതിയുടെ മൃതദേഹം ഇരുവരും ചേർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയെ കാണാതായെന്ന് പ്രേംകുമാർ പോലീസിൽ പരാതി നൽകിയിരുന്നു.വിദ്യ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാനായി മൊബൈൽ ഫോൺ ലോറിയിൽ കയറ്റി തമിഴ്നാട്ടിലേക്ക് വിട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News