പത്തനംതിട്ട: ജില്ലയിൽ രണ്ടു വയസുകാരിയായ കുട്ടിയെ എസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇറ്റലിയിൽ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച യുവാവുമായി ഇടപഴകിയ രണ്ട് വയസുള്ള കുട്ടിയെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവരുടെ എണ്ണം കൂടി. ജില്ലാ ഭരണകൂടം ഇന്നലെ നടത്തിയ അന്വേഷണത്തിൽ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധം പുലർത്തിയ 270 പേരെ കണ്ടെത്തിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News