FeaturedHome-bannerNationalNews

കരസേനയുടെ ഹെലിക്കോപ്റ്റർ തകർന്നുവീണു; രണ്ട് മരണം

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് മരണം. മിഗ്ഗിങ് എന്ന പ്രദേശത്ത് രാവിലെ 10.43-നാണ് അപകടം നടന്നത്.രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അഞ്ചുപേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ച പുരോഗമിക്കുകയാണ്.

റോഡ് മാര്‍ഗം അപകടസ്ഥലത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. പ്രദേശത്ത് തൂക്കുപാലം മാത്രമാണുള്ളത്. കര-നാവിക സേനക്കൊപ്പം പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. എംഐ-17, രണ്ട് ദ്രുവ് ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. ‘അപകടസ്ഥലത്തേക്ക് ഗതാഗത സംവിധാനങ്ങളില്ല. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ അയച്ചിട്ടുണ്ട്’- സിയാങിലെ സൈനിക ഉദ്ദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഒക്ടോബറില്‍ മാത്രം ഇത് രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശില്‍ നടക്കുന്നത്. ഈ മാസം ആദ്യവാരം തവാങിലുണ്ടായ ചീറ്റാ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റിന് ജീവന്‍ നഷ്ടമാവുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker