
ആലപ്പുഴ: ആലപ്പുഴയിൽ പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14), ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (13) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. രണ്ട് സംഘങ്ങളിലായി ആറ് വിദ്യാർത്ഥികൾ പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.
പുഴയിൽ കുളിക്കുന്നതിനിടെ അഭിമന്യുവിനെയും ആൽഫിനെയും കാണാതാവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News