KeralaNews

ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് 20 ദിവസം: തുമ്പ് കിട്ടാതെ പൊലീസ്

മലപ്പുറം: വളാഞ്ചേരിയില്‍ നിന്ന് ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് ഈ മാസം 10 തിയതി മുതല്‍ കാണാതായത്. പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.

മാര്‍ച്ച് 10 ന് പതിവ് പോലെ വളാഞ്ചേരിയിലെ ക്ലിനിക്കിലേക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് സുബിറ. വീടിന് 100 മീറ്റര്‍ മാത്രം അകലെയുള്ള ബന്ധുവിന്റെ വീട്ടിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടും ഉണ്ട്. വളാഞ്ചരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 20 ദിവസം പിന്നിട്ടിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല.

മകളെ ആരോ അപായപ്പെടുത്തിയതായാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്. പക്ഷെ അതിന് തക്ക വെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടും ഇല്ല. വിദേശത്തായിരുന്ന സുബിറ ഫര്‍ഹത്തിന്റെ പിതാവ് കബീര്‍ മകളുടെ തിരോധാനം അറിഞ്ഞ് ഈ മാസം 15 നാണ് നാട്ടില്‍ എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker