Home-bannerInternationalNews

പാട്ടു നിലച്ചു,ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലക് ഇനി രക്തതാരകം

<p>കേവലം 29 വയസ് പ്രായം ലോകത്തെ വിപ്ലവ പോരാട്ടങ്ങളില്‍ പുത്തന്‍ ചരിത്രമെഴുതിച്ചേര്‍ത്താണ് ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലക് പോരാട്ടം അവസാനിപ്പിച്ചത്. 288 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ നിരാഹാര സമരത്തിനൊടുവില്‍ ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലെക് മരണത്തിന് കീഴടങ്ങിയത്. തുര്‍ക്കിയില്‍ ഏറെ ആരാധകരുള്ള ഇടത് പക്ഷഅനുഭാവിയായ വിപ്ലഗായികയാണ് ഹെലിന്‍ ബോലക്. ഹെലന്‍ ഉള്‍പ്പെടുന്ന ബാന്റ് സര്‍ക്കാര്‍ നിരോധിക്കുകയും ബാന്റിന്റെ ഏഴ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലടയ്ക്കുകയും ചെയ്തതിനെതിരെയായിരുന്ന ഹെലിന്റെ നിരാഹാരം</p>

<p>. 2016 മുതല്‍ ജയിലില്‍ കഴിയുന്ന തന്റെ സഹപ്രവര്‍ത്തകരെ വിട്ടയക്കുക, ബാന്റിനെതിരായ നിരോധനവും നിയമനടപടികളും പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയ… ഹെലിന്‍ നടത്തുന്ന നിരാഹാര സമരം കഴിഞ്ഞ 288 ദിവസമായി തുടരുകയായിരുന്നു. തുര്‍ക്കിയില്‍ ഏറെ ജനപ്രിയരായ യോറം എന്ന ബാന്റിലായിരുന്നു ഹെലിനും സുഹൃത്തുക്കളും പ്രവര്‍ത്തിച്ചിരുന്നത്. 1980 കളില്‍ തുടക്കം കുറിച്ച ബാന്റ് 20 ല്‍ കൂടുല്‍ കൂടുതല്‍ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.</p>

<p>2016 ല്‍ ബാന്റ് പ്രവര്‍ത്തിച്ചിരുന്ന ഇസ്താംബുള്‍ കള്‍ച്ചറല്‍ സെന്റര്‍ റെയ്ഡ് ചെയ്താണ് ബാന്റ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തത്. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യം ക്ഷയിച്ച് അപകടാവസ്ഥയിലായ ഹെലിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നിരുന്നു. ഹെലിന്റെ മരണത്തെ തുടര്‍ന്ന് ലോക വ്യാപകമായി ആരാധകരും ഇടതുപക്ഷ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും തുര്‍ക്കി സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഹെലിന്റെ കൂടെ നിരാഹാരം അനുഷ്ടിച്ചിരുന്ന ഇബ്രാഹിം ഗോക്സെകും ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. </p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker