EntertainmentKeralaNews

കേട്ടതൊന്നുമല്ല സത്യം; ഗോള്‍ഡിന് സംഭവിച്ചത് വ്യക്തമാക്കി ലിസ്റ്റിന്‍ സിറ്റീഫന്‍

ഗോള്‍ഡ് എന്ന സിനിമ റിലീസായതിന് പിന്നാലെ ഒട്ടേറെ കഥകള്‍ സിനിമയെ ചുറ്റിപ്പറ്റി എത്തിയിരുന്നു. ചിത്രത്തിൻ്റെ ഷൂട്ട് ചെയ്ത കുറേ ഭാഗങ്ങള്‍ നഷ്ടമായി എന്നും മറന്നുവെച്ചുവെന്നുമുള്ള ഒട്ടേറെ ആരോപണങ്ങള്‍. വലിയ പ്രതീക്ഷയോടെ പ്രേക്ഷകര്‍ തേടിപ്പോയ ചിത്രമായിരുന്നു ഗോള്‍ഡെങ്കിലും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് നിരാശയായിരുന്നു.

അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനില്‍നിന്നുള്ള പ്രേക്ഷകരുടെ അമിത പ്രതീക്ഷയാവാം ഒരുപക്ഷേ ഈ നിരാശയ്ക്ക് കാരണമായത്. എന്നാല്‍ ചിത്രം പരാജയപ്പെടുമ്പോഴും നിര്‍മ്മാതാക്കള്‍ക്ക് വിജയം സമ്മാനിച്ച ചിത്രംകൂടിയായിരുന്നു അത്. സിനിമയ്ക്ക് പിന്നാലെ കഥകളേറെ നിലനില്‍ക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ സിനിമയ്ക്ക് സംഭവിച്ചത് എന്തായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

സിനിമയ്ക്ക് പിന്നാലെ പ്രചരിച്ചത് ചില തമാശക്കഥകളാണെന്നാണ് ലിസ്റ്റിന്‍ പറയുന്നത്. ഒരിയ്ക്കലും ചിത്രത്തിൻ്റെ ഒരു ഭാഗവും കാണാതെപോവില്ല. അതെങ്ങനെ സംഭവിക്കാനാണ്. അല്‍ഫോണ്‍സ് ഒരു എഡിറ്റര്‍കൂടിയാണ്. അതുകൊണ്ടുതന്നെ ആളുകള്‍ പറഞ്ഞുനടക്കുന്നതില്‍ വാസ്തവമില്ല. സിനിമയ്ക്ക് നമ്മള്‍ പ്രതീക്ഷിച്ചതുപോലെയുള്ള ഒരു റിസള്‍ട്ട് കിട്ടിയില്ല എന്നുള്ളത് ശരിയാണ്. അത് മാത്രമാണ് സിനിമയ്ക്ക് സംഭവിച്ചത്.

ഗോള്‍ഡ് നിര്‍മ്മിച്ചതിൻ്റെ പേരില്‍ ഞങ്ങള്‍ക്ക് യാതൊരുതരത്തിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം സിനിമ സാമ്പത്തികപരമായ വിജയമായിരുന്നു. എന്നാല്‍ അതിനപ്പുറത്തേയ്ക്ക് പ്രേക്ഷകരുടെ പ്രതീക്ഷ എത്തിപ്പിടിക്കാന്‍ സിനിമയ്ക്ക് സാധിക്കാതെപോയി.

അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകൻ്റെ ഒരു സിനിമ ഭിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം താല്‍പ്പര്യമുള്ള കാര്യമാണ്. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. അതകൊണ്ടുതന്നെ പ്രേക്ഷകരിലും സിനിമ പ്രവര്‍ത്തകരിലും വലിയ ഹൈപ്പാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നും ഓവര്‍പ്രതീക്ഷയിലേയ്ക്കും എത്തി.

അല്‍ഫോണ്‍സ് പുത്രനെന്ന ബ്രാന്‍ഡ് വാല്യുവിനനുസരിച്ച് സിനിമ ഉയര്‍ന്നില്ല എന്നുള്ളതാണ് സംഭവിച്ചത്. അല്‍ഫോണ്‍സ് തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും സിനിമയ്ക്കുവേണ്ടി ചെയ്യുന്ന ഒരാള്‍കൂടിയാണ്. അതുകൊണ്ട് അദ്ദേഹം തന്നെക്കൊണ്ട് പറ്റുന്നതുപോലെ പരിശ്രമിച്ചു. പക്ഷേ കോവിഡിൻ്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് സിനിമ ചെയ്തത്.

സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തിലുള്ള ആക്രമണം ഉണ്ടായപ്പോള്‍ അത് ഹാന്റില്‍ ചെയ്യാന്‍ അല്‍ഫോണ്‍സിന് സാധിച്ചില്ല. മലയാള സിനിമയില്‍ പ്രേമമെന്ന ചിത്രത്തിലൂടെ വലിയ ഹിറ്റും സക്‌സസും സമ്മാനിച്ച വ്യക്തിയാണ് അല്‍ഫോണ്‍സ്. അങ്ങനെയൊരു പോസിഷനില്‍ പോസ്റ്റീവ് മാത്രം കേട്ടിരുന്ന വ്യക്തിക്ക് പെട്ടെന്ന് വലിയ പ്രതീക്ഷയോടെ മുന്നോട്ടുവെച്ച സിനിമയ്‌ക്കെതിരെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ടാവില്ല. അതാവാം ഒരുപക്ഷേ അദ്ദേഹത്തിൻ്റെ പ്രതികരണത്തിന് പിന്നിലുണ്ടായ കാരണമെന്നും ലിസ്റ്റിന്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button