KeralaNews

ഇന്ധനവില കുറച്ചത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കാരണമെന്ന് കെ സുധാകരന്‍; ജോജുവിന് നന്ദി പറഞ്ഞ് ട്രോളന്മാര്‍

തിരുവനന്തപുരം: ഇന്ധനവിലര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ രാജ്യവ്യാപക ചെറു സമരങ്ങള്‍ ഫലം കണ്ടതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ധനവിലയില്‍ ജനത്തിന് താല്‍ക്കാലിക ആശ്വാസമാണ്. കോണ്‍ഗ്രസിന്റെ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും നാളെ മുതല്‍ കുറഞ്ഞ വിലയില്‍ ഇന്ധനം ലഭ്യമാകുമെന്നും സുധാകരന്‍ പ്രതികരിച്ചു.

പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും എക്‌സൈസ് തീരുവ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സുധാകരന്റെ വാക്കുകള്‍. ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഏത് തമ്പുരാന്‍ വന്നാലും അതിന് വഴങ്ങി കൊടുക്കാന്‍ കോണ്‍ഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോണ്‍ഗ്രസ് തെരുവിലിറങ്ങുമെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൊച്ചിയില്‍ റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.

അതേസമയം, ട്രോളന്മാരും വിഷയം ഏറ്റെടുത്തിരിക്കുകയാണ്. ജോജുവിന് അഭിവാദ്യം അര്‍പ്പിച്ചാണ് ട്രോളുകള്‍. ജോജുവാണ് പെട്രോള്‍ വില കുറച്ചതെന്ന രീതിയില്‍ കോണ്‍ഗ്രസ് ജോജുവിന് എതിരെ നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയ ട്രോളുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button