ട്രാന്‍സ്ജണ്ടര്‍ അനന്യയെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി:ട്രാന്‍സ്ജണ്ടര്‍ ആക്ടിവിസ്റ്റ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തി.കൊച്ചിയിലെ ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.റേഡിയോ ജോക്കി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് അനന്യ.സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജണ്ടര്‍ സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ പ്രചാരണമടക്കമാരംഭിച്ചിരുന്നു.എന്നാല്‍ ടിക്കറ്റ് നല്‍കിയ ഡി.എസ്.ജി.പിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടര്‍ന്ന് മത്സരരംഗത്തുനിന്നും പിന്‍മാറിയിരുന്നു.
നേതാക്കള്‍ തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതായി അനന്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കള്ള പണം വെളുപ്പിക്കാനുള്ള തന്ത്രമാണ് പാര്‍ട്ടിയുടെതെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് വേങ്ങര മണ്ഡലം തെരഞ്ഞെടുത്തതെന്നും അനന്യകുമാരി അലക്സ്.മലപ്പുറത്ത് പര്‍ദ്ദയിട്ട് നടക്കാന്‍ നിര്‍ബന്ധിച്ചു. അതും വഴങ്ങാതായതോടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും ആരും തന്റെ പേരില്‍ ഡിഎസ്ജെപി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ പറഞ്ഞു.മരണകാരണം വ്യക്തമല്ല.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ലിംഗ മാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നതായി അനന്യ വ്യക്തമാക്കിയിരുന്നു.ഇതു മായി ബന്ധപ്പെട്ട ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയായിരുന്നു.
ജന്ററും ശരീരവും തമ്മിൽ നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന ട്രാൻസ്‌ജെന്റർ വ്യക്തികളോടായിട്ട് ഒന്ന് പറഞ്ഞോട്ടെ.
സർജറി എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും എന്നതിൽ എനിക്ക് സംശയം ഒട്ടും ഇല്ല.
പക്ഷെ സർജറിയെ നമ്മൾ ഏറ്റവും വിവേകത്തോടെ വേണം സമീപിക്കാൻ. നമ്മൾ തിരഞ്ഞെടുക്കുന്ന ആശുപത്രിയും ഡോക്ടർ മാരും ഒക്കെ അത്രമേൽ പ്രധാനപെട്ട ഒന്നാണ്. SRS സർജറികൾ അനുനിമിഷം പുതിയ നിലവാരത്തിലേക്ക് അന്താരാഷ്ട്ര തലത്തിൽ ഉയരുകയാണ്. പക്ഷെ നമ്മുടെ നാട്ടിൽ ഇന്നും സർക്കാർ മെഡിക്കൽ കോളേജുകളിൽ പോലും അത്തരം ഒരു ചികിത്സ ലഭ്യമല്ല. പണം വിഴുങ്ങാൻ വേണ്ടി കച്ചകെട്ടി കുറെ സ്വകാര്യ ആശുപത്രികൾ കാത്തിരിക്കുന്നും ഉണ്ട്.
നമ്മൾ സമീപിക്കുന്ന ഡോക്ടർ ഈ വിഷയത്തിൽ എത്രമാത്രം സ്കിൽ ഉള്ള ആളാണെന്നും, അയാൾക് എത്രകണ്ടു അനുഭവ സമ്പത്തുണ്ട് എന്നും നമ്മൾ വളരെ നന്നായി പരിശോധിക്കേണ്ടത് അത്യാവശ്യം ആണ്. ഡോക്ടർ മാർക്ക് ചെയ്തു തെളിയൻ ഒരാള് കഴിഞ്ഞാൽ അടുത്തയാള് വരും നമ്മുക്ക് ജീവിതം ഒന്നേ ഉള്ളു. കേരളത്തിൽ സൗകര്യം ഇല്ലെങ്കിൽ ഉറപ്പായും കേരളത്തിന് വെളിയിൽ സാദ്ധ്യതകൾ അന്വേഷിക്കണം. ഇന്ത്യയിൽ ഇല്ലെങ്കിൽ വിദേശത്ത് നോക്കണം. തിരക്ക് കൂട്ടിയത് കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ല. കുറച്ചു സമയം എടുത്തായാലും ഏറ്റവും വിശ്വാസമുള്ള ഇടതു മാത്രം പോകുക.
സർജറിക്ക് മുൻപ് തന്നെ എന്തൊക്കെ ആണ് നമ്മുടെ ശരീരത്തിൽ അവർ ചെയ്യാൻ പോകുന്നത് എന്ന് വിശദമായി തന്നെ ചോദിച്ചു മനസിലാക്കുക. പണ്ട് മരിക്കുമോ ജീവിക്കുമോ എന്നുപോലും ഉറപ്പില്ലാതെ പ്രകൃത സർജറികൾ ഒക്കെ ചെയ്തിരുന്ന ആ കാലം കഴിഞ്ഞു. ലോകം ട്രാൻസ്‌ജെന്റർ ആരോഗ്യത്തിൽ ബഹുദൂരം പോയി കഴിഞ്ഞു. അതുകൊണ്ട് തന്നെ സമയമെടുത്തു ആലോചിച്ചു ഡോക്ടർ നെയും ആശുപത്രിയെയും തിരഞ്ഞെടുക്കുക. കൂട്ടുകാരിയോ കൂട്ടുകാരനോ ഒരു സ്ഥലത്തു ചെയ്തു എന്നത് കൊണ്ട് മാത്രം ആരും അവർ ചെയ്ത ആശുപത്രിയോ ഡോക്ടർ നെയോ തിരഞ്ഞെടുക്കേണ്ടതില്ല.
ട്രാൻസ്‌ജെന്റർ വ്യക്തികളുടെ ജീവിതവും ശരീരവും ട്രാൻസ്‌ജെന്റർ വ്യക്തികൾക്ക് മാത്രമാണ് പ്രധാനപെട്ടത്. ബാക്കിയുള്ളവർക്ക് ചോദിക്കാനും പറയാനും ആളുകളോ നിയമങ്ങളോ ഇല്ലാത്ത ജീവികൾ മാത്രമാണ് നമ്മൾ.
അതുകൊണ്ട് നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക.