FeaturedKeralaNews

പരശുറാം എക്സ്പ്രസ് ഉൾപ്പെടെ നാല് ട്രെയിനുകൾ ചില ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കും; 5 ട്രെയിനുകൾ വഴിതിരിച്ചുവിടും

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി അടുത്തയാഴ്ച ചില ദിവസങ്ങളിൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുതകൾ വഴിതിരിച്ചു വിടുകയും ചെയ്യും. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച റെയിൽവെ അറിയിപ്പ് പുറത്തിറക്കി.
മാറ്റങ്ങൾ ഇങ്ങനെ

ഓഗസ്റ്റ് – 5, 8 തീയ്യതികളിൽ രാവിലെ 05.05ന്  മംഗലാപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസ് (ട്രെയിൻ നമ്പർ-16649) തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനിന്റെ തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുള്ള യാത്ര റദ്ദാക്കും.

ഓഗസ്റ്റ് – 6, 9 തീയ്യതികളിൽ രാവിലെ 03.45ന്  കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട  പരശുറാം എക്സ്പ്രസ് (ട്രെയിൻ നമ്പർ-16650) തിരുവനന്തപുരം സെൻട്രലിൽ നിന്നായിരിക്കും യാത്ര തുടങ്ങുന്നത്. 06.15ന് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.  ഈ ട്രെയിനിന്റെ കന്യാകുമാരി മുതൽ തിരുവനന്തപുരം വരെയുള്ള യാത്ര റദ്ദാക്കും. 

ഓഗസ്റ്റ് 5, 8 തീയ്യതികളിൽ രാത്രി 11.25ന് മധുരയിൽ നിന്ന് പുറപ്പെടേണ്ട മധുര – പുനലൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16729) തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനിന്റെ തിരുനെൽവേലി മുതൽ പുനലൂർ വരെയുള്ള യാത്ര റദ്ദാക്കും.

ഓഗസ്റ്റ് 6, 9 തീയ്യതികളിൽ വൈകുന്നേരം 5.15ന് പുനലൂരിൽ നിന്ന് പുറപ്പെടേണ്ട പുനലൂർ – മധുര എക്സ്പ്രസ് (ട്രെയിൻ നമ്പർ 16730) തിരുനെൽവേലിയിൽ നിന്നായിരിക്കും യാത്ര തുടങ്ങുക. ഈ ട്രെയിനിന്റെ പുനലൂർ മുതൽ തിരുനെൽവേലി വരെയുള്ള യാത്ര റദ്ദാക്കും.

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ
1. ട്രെയിൻ നമ്പർ 16128: ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് ഓഗസ്റ്റ് 16 മുതൽ26 വരെ കോട്ടയം വഴി തിരിച്ചുവിടും. 
2. ട്രെയിൻ നമ്പർ 12697: എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഓഗസ്റ്റ് 18നും 25നും കോട്ടയം വഴി തിരിച്ചുവിടും.
3. ട്രെയിൻ നമ്പർ 16355: കൊച്ചുവേളി – മംഗളുരു: അന്ത്യോദയ എക്സ്പ്രസ് ഓഗസ്റ്റ് 17, 22, 24 തീയ്യതികളിൽ കോട്ടയം വഴി തിരിച്ചുവിടും.
4. ട്രെയിൻ നമ്പർ 16128: ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് ഓഗസ്റ്റ് 4, 5, 10 തീയ്യതികൾ വിരുദുനഗർ, മാനാമധുരൈ, കാരയ്ക്കുടി, പുതുക്കോട്ടൈ, തിരുച്ചിറപ്പള്ളി വഴി തിരിച്ചുവിടും.
5. ട്രെയിൻ നമ്പർ 16127: ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് ഓഗസ്റ്റ് 8ന് പുതുക്കോട്ടൈ, മാനാമധുരൈ, വിരുദുനഗർ വഴി തിരിച്ചുവിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker