ലക്‌നൗ: ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതമെടുത്ത് മണിക്കൂറുകൾക്ക് ശേഷം വിഷം കൊടുത്ത് കൊന്ന് യുവതി. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം. ഇസ്മായിൽപൂർ ഗ്രാമത്തിൽ നിന്നുള്ള ശൈലേഷ് കുമാറിനെ (32) യാണ് ഭാര്യ സവിത കൊലപ്പെടുത്തിയത്. അയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ചതിനെ തുടർന്നാണ് ഇതെന്ന് കട ധാം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു
അവർക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), 123 (വിഷം നൽകൽ ) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
കർവാ ചൗത്ത് ആചാരങ്ങളുടെ ഭാഗമായി സവിത ഉപവാസം അനുഷ്ഠിച്ചിരുന്നതായും രാവിലെ മുതൽ ശൈലേഷ് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.വൈകുന്നേരത്തോടെ സവിത ഉപവാസം അവസാനിപ്പിച്ചതോടെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാവുകയായിരിന്നു.
ദമ്പതികൾ ഒരുമിച്ച് അത്താഴം കഴിച്ച ശേഷം അയൽവാസിയുടെ വീട്ടിൽ നിന്ന് എന്തെങ്കിലും കൊണ്ടുവരാൻ സവിത ശൈലേഷിനോട് ആവശ്യപ്പെട്ടു. ഈ സമയം കൊണ്ട് സവിത സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു.
ഉടൻ തന്നെ ശൈലേഷിനെ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചു, അവിടെ സവിത തൻ്റെ ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന് ആരോപിച്ച് വീഡിയോ മൊഴി രേഖപ്പെടുത്തിയതായി സഹോദരൻ അഖിലേഷ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്.
ശൈലേഷിൻ്റെ കുടുംബം സവിതയ്‌ക്കെതിരെ പരാതി നൽകുകയും അവർക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 105 (കൊലപാതകമല്ലാത്ത നരഹത്യ), 123 (വിഷപ്രയോഗം) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.