InternationalNews

മാപ്പ്…മാപ്പ്…മൂന്ന് മണിക്കൂറില്‍ രണ്ടുതവണ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്റ്റ്,മിനി ബജറ്റിലെ ഭൂരിപക്ഷവും റദ്ദാക്കി ചാന്‍സിലര്‍,രാജി മുറവിളി ശക്തം

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ തുടരാൻ തന്നെ ഉറച്ച ലിസ് ട്രസ്സ് ഇന്നലെ ആദ്യമായി രാജ്യത്തോട് മാപ്പ് പറഞ്ഞു. വെസ്റ്റ്മിനിസ്റ്ററിൽ ഒരു ദിവസം മുഴുവനും നീണ്ടു നിന്ന നാടകങ്ങൾക്ക് ശേഷം, കഴിഞ്ഞ മാസം അവതരിപ്പിച്ച മിനി ബജറ്റ് തീർത്ത ദുരന്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ലിസ് ട്രസ്സ് രാജ്യത്തൊട് മാപ്പ് അപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന യോഗത്തിൽ പാർട്ടിക്കുള്ളിലെ മിതവാദികളായി അറിയപ്പെടുന്നവൺ നേഷൻ ഗ്രൂപ്പ് അംഗങ്ങളായ എം പി മാരോടും അവർ മാപ്പ് പറഞ്ഞു.

ലിസ് ട്രസ്സിന്റെ പ്രചാരണത്തിൽ കാതലായിരുന്ന 32 ബില്യൺ പൗണ്ടിന്റെ നികുതിയിളവ് പിൻവലിക്കുകയാണെന്ന് പുതിയ ചാൻസലർ ജെറെമി ഹണ്ട് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. അതിനോടൊപ്പം നേരത്തേ പ്രഖ്യാപിച്ചിരുന്ന രണ്ടു വർഷത്തേക്കുള്ള എനർജി സപ്പോർട്ട് പദ്ധതി ആറുമാസത്തേക്കായി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു ശേഷമായിരുന്നു മിനി ബജറ്റ് മൂലമുണ്ടായ ദുരന്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ലിസ് ട്രസ്സ് ബി ബി സിയിൽ പ്രത്യക്ഷപ്പെട്ടത്.

വർദ്ധിച്ചു വരുന്ന എനർജി ബില്ലിന്റെ കാര്യത്തിലും അതുപോലെ ഉയർന്ന നിരക്കിലുള്ള നികുതിയുടെ കാര്യത്തിലും ജനങ്ങളെ സഹായിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ, അക്കാര്യത്തിൽ താൻ നടത്തിയത് ഒരു എടുത്തുചാട്ടമായിരുന്നു എന്നും അവർ പറഞ്ഞു. അതുകൊണ്ടു തന്നെയാണ് സാമ്പത്തിക സ്ഥിരത കൈവരിക്കാനായി പുതിയ നയവുമായി പുതിയ ചാൻസലറെ നിയമിച്ചതെന്നും അവർ പറഞ്ഞു.

അതേസമയം, കുറഞ്ഞ നികുതിയും ഉയർന്ന വളർച്ചാ നിരക്കും ഉള്ള സമ്പദ്ഘടന എന്ന സ്വപ്നം അവസാനിച്ചുവോ എന്ന ചോദ്യത്തിന് സമ്പധ് രംഗത്ത് സുസ്ഥിരത ഉറപ്പാക്കാനാണ് എടുത്ത തീരുമാനങ്ങളിൽ നിന്നും മലക്കം മറിയേണ്ടി വന്നതെന്നും അവർ പറഞ്ഞു. എന്നാൽ, തന്റെ വീക്ഷണങ്ങളിൽ ഇപ്പോഴും താൻ ഉറച്ചു നിൽക്കുകയാണെന്നും, വ്യത്യസ്തമായ മറ്റൊരു വഴിയിലൂടെ ലക്ഷ്യത്തിലേക്ക് പോവുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഈ ആഴ്‌ച്ച തന്നെ ലിസ് ട്രസ്സിനെ പുറത്താക്കാനുള്ള നീക്കങ്ങൾക്ക് വിമത എം പിമാർ ഒരുങ്ങുകയാണെന്ന വാർത്ത പുറത്തുവരുന്നതിനിടെയാണ് ഈ സംഭവ വികാസങ്ങൾ. നിരവധി ടോറി എം പിമാരാണ് ലിസ് ട്രസ്സിന്റെ രാജി ആവശ്യവുമായി മുൻപോട്ട് വന്നിരിക്കുന്നത്. എന്നാൽ, പാർട്ടിക്കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അത് സംബന്ധച്ച ഒരു ചോദ്യത്തിന് ലിസിന്റെ പ്രതികരണം.

അതേസമയം, പുതിയ സമ്പത്തിക നയം പ്രഖ്യാപിക്കാൻ ഇനി രണ്ടാഴ്‌ച്ച കൂടി ബാക്കി നിൽക്കെ മിനി ബജറ്റ് ഏതാണ്ട് പൂർണ്ണമായും തള്ളിക്കളയുന്ന രീതിയിലാണ് പുതിയ ചാൻസലർ ജെറെമി ഹണ്ടിന്റെ സമീപനം. വരുമാന നികുതിയുടെ അടിസ്ഥാന നിരക്കിൽ വരുത്തിയ ഒരു ശതമാനത്തിന്റെ കുറവ് അടക്കുംള്ള ഇളവുകൾ ഒക്കെ തന്നെ എടുത്തു കളയുമെന്നാണ് ലിസ് ട്രസ്സ് പറയുന്നത്. അതോടൊപ്പം രണ്ടു വർഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന എനർജി സപ്പോർട്ട് ഗാരന്റി കാലാവധി ആറുമാസമായി ചുരുക്കുകയും ചെയ്തു.

അതായത്, അടുത്ത വസന്തകാലം ആകുമ്പോഴേക്കും എനർജി പ്രൈസ് ക്യാപ് നേരത്തേ ഓഫ്ജെം നിശ്ചയിച്ചിരുന്ന 3500 പൗണ്ടായി ഉയരും. അതുപോലെ വിനോദ സഞ്ചാരികൾക്ക് നൽകിയ ആൽക്കഹോളിന്മേലുള്ള ഡ്യുട്ടിയിലെ ഇളവും വാറ്റ് ഒഴിവും എടുത്തു കളയും. ചുരുക്കി പറഞ്ഞാൽ, മിനി ബജറ്റിൽ വാഗ്ദാനം നൽകിയ സ്റ്റാമ്പ് ഡ്യുട്ടി ഇളവും അതുപോലെ നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യുഷനിൽ വർത്തിയ വർദ്ധനവ് മരവിപ്പിച്ചതും മാത്രമെ ഇനി നിലനിൽക്കുകയുള്ളു.

ഹണ്ടിന്റെ പ്രഖ്യാപനത്തോടെ പൗണ്ടിന്റെ വില ഉയർന്ന് 1.14 ഡോളറിൽ എത്തി. അതേസമയം സർക്കാരിന്റെ വായ്പ ചെലവ് കുറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുകൊണ്ടൊന്നും ലിസ്സിന് രക്ഷയില്ല എന്നു തന്നെയണ് പുറത്തു വരുന്ന വ്സൂചനകൾ പറയുന്നത്. ലിസ് ട്രസ്സിന്റെ രാജിക്കായി കൂടുതൽ എം പിമാർ മുറവിളി കൂട്ടുകയാണ്. അതേസമയം, മറ്റൊരു പൊതു തെരഞ്ഞെടുപ്പ് ഉടനേയുണ്ടാകില്ല എന്നു തന്നെയാണ് മുതിർന്ന എം പിമാർ പറയുന്നത്. ഉടനെ ഒരു തെരഞ്ഞെടുപ്പുണ്ടായാൽ അത് പാർട്ടിയുടെ സർവ്വനാഴത്തിലെ കലാശിക്കുകയുള്ളു എന്ന് അവർ പറയുന്നു.

ലിസ് ട്രസ്സിന് എതിരായ നീക്കത്തിലും ഒരു ഐക്യം പ്രകടമാകുന്നില്ല എന്നതാണ് മറ്റൊരു വിരോധാഭാസം. ഒന്നിലേറെ പേരാണ് പ്രധാനമന്ത്രി പദം മോഹിച്ച് ർംഗത്തുള്ളത്. ലിസ് ട്രസ്സിനോട് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ വംശജൻ ഋഷി സുനാക് തന്നെയാണ് അക്കാര്യത്തിൽ മുൻപിലുള്ളത്. മത്സരത്തിന്റെ ഭാഗമായ ഡിബേറ്റുകളിലെല്ലാം, ലിസിന്റെ നയത്തെ കുറിച്ച് ഋഷി പറഞ്ഞതെല്ലാം ഇപ്പോൾ സത്യമായി വന്നിരിക്കുകയാണ്. അത് ഋഷിയുടെ കഴിവിൽ ജനങ്ങൾക്കും വലിയൊരു വിഭാഗം നേതാക്കൾക്കും വിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

അപ്പോഴേ പറഞ്ഞില്ലേ എന്ന ഓർമ്മപ്പെടുത്തലുകളുമായി ഋഷിയുടെ ചില അനുയായികളും രംഗത്തിറങ്ങിയിട്ടുണ്ട്. മാത്രമല്ല, എം പി മാരുടെ വോട്ടിങ് റൗണ്ടുകളിൽ ലിസിനേക്കാൾ ഏറെ മുൻപിലായിരുന്ന ഋഷി സുനാകിന് ഇപ്പോഴും വലിയൊരു വിഭഗം എം പിമാരുടെ പിന്തുണയുണ്ട്. നിലവിലെ ചാൻസലർ ജെറെമി ഹണ്ടാണ് മറ്റൊരു സ്ഥാനാർത്ഥി. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ഹെൽത്ത് സെക്രട്ടറി ആയിരുന്ന വ്യക്തിയാണ് അദ്ദേഹം. ഫോറിൻ സെക്രട്ടറി, കൾച്ചറൽ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന മേഖലകളിലെ പ്രവർത്തി പരിചയമാണ് അദ്ദേഹത്തിന്റെ മുതൽക്കൂട്ട്.

പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടുകളിൽ ലിസ് ട്രസ്സിനെ പോലും ഞെട്ടിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്‌ച്ചവെച്ച് പെന്നി മോർഡൗണ്ടാണ് നമ്പർ 10 ലേക്ക് കണ്ണും നട്ടിരിക്കുന്ന മറ്റൊരാൾ. നിരവധി എം പിമാരുടെ പിന്തുണ ഇവർക്ക് ഇപ്പോഴും ഉണ്ട്. മറ്റൊന്ന് പ്രതിരോധ സെക്രട്ടറിയായ ബെൻ വാലസ് ആണ്. ഗ്രൂപ്പുകൾക്ക് അതീതമായ പിന്തുണ ഇദ്ദേഹത്തിനുണ്ട് എന്നതാണ് ഇദ്ദേഹത്തിന്റെ മേന്മ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button