ടിക് ടോകിന് 75 ദിവസം കൂടി സമയം നീട്ടി നൽകി; ഉത്തരവിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: അമേരിക്കയിൽ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരത്തിലേറി മണിക്കൂറുകൾക്കകമാണ് തീരുമാനം. ഇതോടെ സുരക്ഷ പ്രശ്നങ്ങൾ പരിഹരിക്കാൻ 75 ദിവസത്തെ സമയം കൂടി ടിക് ടോ്കിന് ലഭിക്കും. അധികാരത്തിലേറിയാൽ ടിക് ടോക് നിരോധനം പിൻവലിക്കുമെന്ന് ട്രംപ് വ്യക്തമക്കിയിരുന്നു. അതേസമയം നിരോധനം പിൻവലിക്കപ്പെട്ടതോടെ ഗൂഗിൾ, ആപ്പിൾ ആപ് സ്റ്റോറുകളിൽ ടിക് ടോക് ലഭിച്ചു തുടങ്ങി.
സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന് കീഴിലുള്ള ടിക് ടോക് മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഭരണകുടം നിരോധിച്ചത്. യുഎസ് പൗരൻമാരുടെ വിവരങ്ങൾ ചൈനയ്ക്ക് ചോർത്തി നൽകുന്നുവെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു നടപടി. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ബൈറ്റ് ഡാൻസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചില്ല. ഇതോടെ ജനവരി 19 ന് ടിക് ടോകിന്റെ നിരോധനം പ്രാബല്യത്തിൽ വന്നും . ആപ് സ്റ്റോറുകളിൽ നിന്നും ഗൂഗിളും ആപ്പിളുമെല്ലാം ആപ് പിൻവലിക്കുകയും ചെയ്തിരുന്നു.
എന്നാൽ ആപ് നിരോധനം പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. ബൈറ്റ് ഡാൻസ് കമ്പനിയുടെ 50 ശതമാനം ഓഹരി യുഎസിന് ലഭിക്കുമെന്ന ഉറപ്പിൻമേലാണ് ഇപ്പോൾ ആപ്പിന് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ടിക് ടോക് യുഎസ് ഭരണകുടത്തിന് നന്ദി അഖിയിച്ച് രംഗത്തെത്തി. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും ടിക് ടോക് സിഇഒ ഷോ ച്യൂ പങ്കെടുത്തിരുന്നു. ദേശീയ ഇൻ്റലിജൻസ് ഡയറക്ടറായി നാമനിർദേശം ചെയ്യപ്പെട്ട തുളസി ഗബ്ബാർഡിന് സമീപത്തായിരുന്നു അദ്ദേഹത്തിന് സീറ്റ് അനുവദിച്ചത്. ട്രംപിന്റ് സ്ഥാനാരോഹണം ആഘോഷമാക്കാൻ വാഷിങ്ടൺ ആസ്ഥാനമായുള്ള ഒരു പാർട്ടിയെ ടിക് ടോക് സ്പോൺസർ ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം 50 ശതമാനം ഓഹരിയെന്ന നിർദേശം ട്രംപ് ആവർത്തിച്ചു. നിരോധനം നീക്കിയെങ്കിൽ പകുതി ഓഹരി തങ്ങൾക്ക് ലഭിക്കണമെന്ന് ട്രംപ് ആവർത്തിച്ചു. ഞാൻ അംഗീകരിച്ചില്ലെങ്കിൽ ടിക് ടോകിന് ഒരുതിരിച്ചുവരവ് ഉണ്ടാകുമായിരുന്നില്ല. ഉത്തരവിൽ പ്രതിപാദിച്ചിട്ടില്ലെങ്കിലും 90 ദിവസത്തിനുള്ളിൽ കാരാറിലെത്തണമെന്ന് ട്രംപ് നിർദേശിച്ചു. അതേസമയം ഒരു വിദേശ രാജ്യത്തിന്റെ ആപിൽ യുഎസ് ഭരണകുടം പകുതി ഓഹരി അവകാശപ്പെടുന്നതിലെ ആശങ്കയാണ് വിദഗ്ധർ പങ്കുവെയ്ക്കുന്നത്.