FeaturedHome-bannerKeralaNews
പറവൂരില്‍ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ പൂട്ടിച്ചു
പറവൂര്‍: കൊച്ചി പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിച്ചു. പറവൂര്‍ ടൗണിലുള്ള മജ്‌ലിസ് ഹോട്ടലാണ് അധികൃതര്‍ പൂട്ടിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു മൂന്നുപേരും മജ്‌ലിസില്‍നിന്ന് കുഴിമന്തി കഴിച്ചത്. പിന്നാലെ ഛര്‍ദ്ദിലുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളുണ്ടായതായാണ് വ്യക്തമാകുന്നത്.21, 22 വയസ്സുള്ള രണ്ട് പേര്‍ക്കും 11 വയസ്സുള്ള ഒരു കുട്ടിയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. നിലവില്‍ ഇവര്‍ പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News