
ചേര്‍ത്തല: ചേര്‍ത്തലയിലെ ഡോക്ടര്‍ദമ്പതിമാരില്‍നിന്നു 7.65 കോടി രൂപ ഓണ്‍ലൈനിലൂടെ തട്ടിയ സംഭവത്തില്‍ രണ്ടു തായ്വാന്‍ സ്വദേശികളടക്കം മൂന്നുപേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹിയില്‍ നിന്നാണ് മണ്ണഞ്ചേരി പോലിസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുന്‍പ് രണ്ടു തായ്വാന്‍ സ്വദേശികളെ പിടിച്ചിരുന്നു ഇവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പങ്കാളികളായ മറ്റു മൂന്നുപേരെയും പിടികൂടിയത്.
ചാങ് ഹോ യന്‍ (മാര്‍ക്കോ -33), സുങ് മു ചി (മാര്‍ക്ക്-42) ന്യൂഡല്‍ഹി സ്വദേശിയായ സെയ്ഫ് ഗുലാം ഹൈദര്‍ (28) എന്നിവരെയാണ് മണ്ണഞ്ചേരി എസ്ഐ കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഇവരെ ചൊവ്വാഴ്ച ചേര്‍ത്തല ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതി(ഒന്ന്)യില്‍ ഹാജരാക്കും.
ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രതീക്ഷ. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കും. കഴിഞ്ഞവര്‍ഷം ജൂണ്‍ 21-നാണ് ചേര്‍ത്തല പോലീസ് കേസെടുത്തത്. തുടര്‍ന്ന് ക്രൈബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.