CricketKeralaNewsSports

IPL:ജസ്വാള്‍,സഞ്ജു,ബട്‌ലര്‍ 1.4 ഓവറില്‍ മൂന്നുവിക്കറ്റ്;ചീട്ടുകൊട്ടാരംപോലെ തകര്‍ന്ന് രാജസ്ഥാന്‍

ജയ്പ്പൂര്‍: ബംഗലൂരുവിനെതിരായി നിര്‍ണ്ണായക മത്സരത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍നിര.മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോഹ്ലിയ്ക്ക് ക്യാച്ച് നല്‍കി ഈ 2023 ഐ.പി.എല്ലിലെ അത്ഭുത താരമായ യശ്വസി ജയ്‌സ്വാള്‍ മടങ്ങി. തൊട്ടുപിന്നാലെ ജോസ് ബട്ട്‌ലര്‍ സിറാജിന് ക്യാച്ച് നല്‍കി ഓപ്പണര്‍ ജോസ് ബട്ട്‌ലറും തൊട്ടടുത്ത ഓവറില്‍ സഞ്ജു സാസണും മടങ്ങി.

നേരത്തെ ഐപിഎല്ലിലെ നിര്‍ണായക പോരില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 172 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ജയ്പൂര്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബിക്ക് വേണ്ടി ഗ്ലെന്‍ മാക്സ്വെല്‍ (54), ഫാഫ് ഡു പ്ലെസിസ് (55) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.

മലയാളി പേസര്‍ കെ എം ആസിഫ്, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ആര്‍സിബി ഇറങ്ങിയത്. വെയ്ന്‍ പാര്‍നെല്ലും മൈക്കല്‍ ബ്രേസ്വെല്ലും ടീമിലെത്തി. ജോഷ് ഹേസല്‍വുഡ്, വാനിന്ദു ഹസരങ്ക എന്നിവരാണ് വഴിമാറിയത്. രാജസ്ഥാന്‍ റോയല്‍സ് ഒരു മാറ്റം വരുത്തി. ട്രന്റ് ബോള്‍ട്ടിന് പകരം സാംപയെത്തി.

ഒരുഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെടുത്തിരുന്നു ആര്‍സിബി. എന്നാല്‍ വിരാട് കോലിയെ (19 പന്തില്‍ 18) മടക്കി ആസിഫ് രാജസ്ഥാന്‍ ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഫാഫ് – മാക്സി സഖ്യം മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 69 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒരിക്കല്‍ കൂടി ആസിഫ് ബ്രേക്ക് ത്രൂ നല്‍കി.

ഫാഫിനെ കവറില്‍ യഷസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. മഹിപാല്‍ ലോംറോര്‍ (1), ദിനേശ് കാര്‍ത്തിക് (0) എന്നിവര്‍ നിരാശപ്പെടുത്തി. മാക്സ്വെല്ലിനെ സന്ദീപ് ശര്‍മ ബൗള്‍ഡാക്കിയതോടെ കളി രാജസ്ഥാന്റെ കയ്യിലായി. മൈക്കല്‍ ബ്രേസ്വെല്‍ (9), അനുജ് റാവ്ത്ത് (11 പന്തില്‍ 29) എന്നിവര്‍ പുറത്താവാതെ നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button