ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് മുതൽ കാണാതായ 3 ആൺകുട്ടികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുട്ടികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായി മാരാരിക്കുളം പൊലീസ് അറിയിച്ചു. 15ഉം14ഉം 16ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്.
ഇന്നലെ അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. എന്നാൽ വൈകുന്നേരം കുട്ടികൾ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധികൃതർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ബസ് സ്റ്റാൻ്റുകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News