തിരുവല്ല: പേറെടുക്കാൻ പോയ ആൾ ഇരട്ട പെറ്റെന്ന് പറഞ്ഞതു പോലെയായിരുന്നു തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടടതിയിലെ സംഭവ വികാസങ്ങൾ.ചെങ്ങന്നൂര്‍ മുളക്കുഴ പടിഞ്ഞാറെ ചെരിവ് പുപ്പംകരമോടിയില്‍ ബിജു ചെല്ലപ്പന് (44) ചെക്കു കേസിൽ പെട്ട സുഹൃത്ത് ശ്രീകാന്തിന്റെ സുഹൃത്തിന് ജാമ്യം എടുക്കാനാണ് കോടതിയിലെത്തിയത്.ശ്രീകാന്തിന്റെയും ബിജുവിന്റെയും ഉറപ്പിൽ കോടതി പ്രതിയ്ക്ക് ജാമ്യം നൽകുകയും ചെയ്തു.
എന്നാൽ കോടതി നടപടികൾക്കിടെ ബിജു മദ്യപിച്ചിരുന്നതായി മജിസ്ട്രേറ്റിനു സംശയം തോന്നുകയായിരുന്നു.തുടർന്ന് പോലീസിനെ വരുത്തി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചെന്ന് ബോധ്യമായതോടെ സ്വയം കേസെടുത്ത് മജിസ്ട്രേറ്റ് കെ.എസ്.ബവീന നാഥ് ബിജുവിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.