CrimeKeralaNews

ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് മോഷ്ടിച്ച പണവുമായി ബിവറേജില്‍ മദ്യം വാങ്ങാനെത്തിയ പ്രതികള്‍ പിടിയില്‍

റാന്നി :ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് മോഷ്ടിച്ച പണവുമായി ബിവറേജില്‍ മദ്യം വാങ്ങാനെത്തിയ പ്രതികള്‍ പിടിയില്‍. തോക്ക് തോട് സ്വദേശി സനീഷും തോമസുമാണ് പിടിയിലായത്. സനീഷ് ഒരു കൊലപാതക കേസിലും നിരവധി മോഷണ കേസിലും പ്രതിയാണ്.

രണ്ട് ദിവസം മുന്‍പാണ് റാന്നി പരുത്തിക്കാവ് ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിക്കപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പ്രതികള്‍ കുടുങ്ങിയത്. ബീവറേജസ് ഔട്ട്‌ലെറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് വഴിത്തിരിവായത്.

സംഭവത്തെക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെ. രാത്രിയില്‍ ഇരുവരും ചേര്‍ന്ന് കാണിക്ക വഞ്ചി കുത്തിതുറന്ന് പണം എടുത്തു. ശേഷം തൊട്ടടുത്തുള്ള പള്ളിയുടെ കുരിശടിയിലെ വഞ്ചിയും പൊളിക്കാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ നാട്ടുകാര്‍ കണ്ടു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു. തൊട്ടടുത്ത ദിവസം മോഷ്ടിച്ച പണവുമായി മദ്യം വാങ്ങാന്‍ പ്രതികള്‍ റാന്നി ബിവറേജസിലെത്തി. ഇവരുടെ കൈവശമുണ്ടായിരുന്നത് എല്ലാം പത്ത് രൂപയുടെ നോട്ടുകള്‍ മാത്രമായിരുന്നു.ഇതുപയോഗിച്ചായിരുന്നു ബിവറേജസിലെ ഇടപാട്.

സംശയം തോന്നിയ ബിവറേജസിലെ ജീവനക്കാരന്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചു. അതിലാണ് ഇരുവരെയും തിരിച്ചറിഞ്ഞു. 12 മണിക്കൂറിനുള്ളില്‍ രണ്ട് പേരും കസ്റ്റഡിയിലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button