നായികയാകാൻ അഴക് വേണം,അതെനിക്കില്ല! മമ്മൂക്ക വിളിച്ചിരുത്തി അന്ന് അങ്ങനെ പറഞ്ഞതാണ് ഫ്ളാറ്റ് വാങ്ങിയതിന് കാരണം; തെസ്നി ഖാൻ
കൊച്ചി: മലയാളത്തിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് പിന്നീട് ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് തെസ്‌നിഖാൻ. ബിഗ് ബോസ് ഷോയിലും താരം പങ്കെടുത്തിരുന്നു. ഇത്രയും നാൾ കാത്തിരുന്നുവെങ്കിലും ഇപ്പോൾ നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ടെന്ന് താരം പറയുന്നു. അഭിനയ മികവുണ്ടെങ്കിലും അർഹമായ പരിഹഗണന തെസ്‌നിക്ക് സിനിമാ ലോകത്ത് ലഭിക്കുന്നില്ലെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. എന്തുകൊണ്ട് നായികയാകാൻ ശ്രമിച്ചില്ലെന്ന് നടി ആനിയുടെ ചോദ്യത്തിനും തെസ്‌നി ഖാൻ മറുപടി നൽകുന്നുണ്ട്.
അന്ന് നായികയാകണമെങ്കിൽ അഴക് തന്നെ വേണമായിരുന്നുവെന്നും തനിക്ക് അതില്ലാത്തതിനാലാണ് നായികയുടെ കൂട്ടുകാരി റോളുകൾ താൻ ചെയ്തതെന്നും തെസ്‌നി ഖാൻ പറയുന്നു.നല്ല കളർ, നല്ല ഭംഗി, നല്ല മുടി ഇതൊക്കെയാണ് നായികയാകാൻ വേണ്ടി നോക്കുക. എന്നാൽ പക്ഷെ ലുക്ക് എങ്ങനെ ആയാലും ഇപ്പോൾ ആർക്കും അഭിനയിക്കാമെന്നായി കഥ നന്നായാൽ മാത്രം മതി.
മേക്കപ്പും വേണ്ട. എന്നാൽ പക്ഷെ അന്ന് അതല്ല സാഹചര്യം എന്നും തെസ്നി ഖാൻ പറയുന്നു.എന്തോ ഭാഗ്യത്തിനാണ് തന്നെ സംവിധായകർ കൂട്ടുകാരി റോളുകളിലേക്ക് വിളിച്ചതെന്നും താരം പറയുന്നു.ഭംഗിയൊന്നും താൻ നോക്കിയില്ല. ആഗ്രഹത്തിന്റെ പുറത്ത് മുഖം ഒന്ന് സ്‌ക്രീനിൽ കാണാൻ വേണ്ടി തുച്ഛമായ തുകയ്ക്ക് അന്ന് അഭിനയിച്ചുവെന്ന് തെസ്‌നി പറയുന്നു.
സിനിമകളിൽ കൂട്ടുകാരിയായി അഭിനയിച്ച് മടുത്തപ്പോഴാണ് സീരിയലിൽ അഭിനയിച്ച് തുടങ്ങിയത്. എന്നാൽ പക്ഷെ സീരിയലിന് വലിയ ലഗ്ഗേജുമായി ഒക്കെ പോകുമ്പോൾ കരഞ്ഞു കൊണ്ടാണ് പോകാറുള്ളതെന്നും തെസ്നി ഖാൻ വെളിപ്പെടുത്തി. സീരിയലിൽ അഭിനയിക്കുന്നത് എന്നാണ് നിർത്താൻ സാധിക്കുക എന്നോർത്തായിരുന്നു തന്റെ വിഷമം.
കാരണം സീരിയലലിൽ അഭിനയിച്ച് കിട്ടുന്ന പണം സീരിയലിന് വേണ്ടി തന്നെ കോസ്റ്റിയൂംസും മറ്റും വാങ്ങാൻ ചെലവഴിക്കുന്ന അവസ്ഥ ഓർത്താണ് വിഷമമെന്ന് താരം പറയുന്നു. പോക്കിരിരാജയ്ക്ക് ശേഷമാണ് സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചതെന്നും തെസ്‌നി ഖാൻ പറയുന്നു. മമ്മൂട്ടി ചിത്രം ഹിറ്റായതോടെ ഉദയകൃഷ്ണ സിബികെ തോമസിന്റെ തന്നെ കാര്യസ്ഥനിൽ’ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. കാര്യസ്ഥൻ കഴിഞ്ഞപ്പോഴേക്കും പടിപടിയായി അവസരങ്ങൾ ലഭിച്ചു തുടങ്ങി
ശേഷം മമ്മൂക്കയുടെ കൂടെ കുറേ പടങ്ങൾ കിട്ടിയെന്നും തെസ്‌നി ഖാൻ പറയുന്നു. അടുപ്പിച്ച് മമ്മൂട്ടിക്കൊപ്പം ചില ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ച ഘട്ടത്തിൽ മമ്മൂക്ക തന്ന ഉപദേശം തനിക്ക് ജീവിതത്തിൽ മുതൽക്കൂട്ടായെന്നും തെസ്നി ഖാൻ വെളിപ്പെടുത്തി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കമ്മത്ത് ആൻഡ് കമ്മത്ത് തുടങ്ങി കുറച്ച് സിനിമകൾ കിട്ടി തുടങ്ങിയപ്പോൾ മമ്മൂക്ക ഒരു ദിവസം സെറ്റിൽ നിന്ന് എന്നെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു. നീ ഇനി നിനക്ക് വേണ്ടി ജീവിച്ച് തുടങ്ങ്. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാതെ.
എത്രയും പെട്ടെന്ന് ഒരു ഫ്ളാറ്റെടുക്ക്. എല്ലാ ആർടിസ്റ്റുകൾക്കും പറ്റുന്നത്, സിനിമ കിട്ടുമ്പോൾ കുടുംബത്തിന് വേണ്ടി ജീവിച്ചിട്ടും അവർക്ക് വേണ്ടി പൈസ ധാരാളം ചെലവാക്കി കഴിഞ്ഞും അവസാനം നമ്മൾ ഒന്നുമില്ലാതാവും. നമുക്ക് ഒന്നുമുണ്ടാവില്ല കൈയ്യിൽ. കുടുംബത്തിന് വേണ്ടി ജീവിച്ച് കണ്ടമാനം പൈസ അവർക്ക് വേണ്ടി ചിലവഴിച്ചാൽ അവസാനം നമ്മൾ ബിഗ് സീറോയാകും.
അതുകൊണ്ട് മര്യാദക്ക് കിട്ടുന്ന പൈസ സേവ് ചെയ്തിട്ട് ഒരു ഫ്ളാറ്റ് എടുക്കണം’ എന്ന് പറഞ്ഞപ്പോൾ തനിക്ക് പേടിയായി എന്നും തെസ്നി ഖാൻ പറഞ്ഞു. പൈസ കുറച്ച് കുറച്ച് ശേഖരിച്ച് ഫ്‌ലാറ്റ് വാങ്ങാനും മമ്മൂക്ക ഉപദേശിച്ചു. അവസാനം ഫ്‌ലാറ്റ് വാങ്ങിയെന്ന് താരം പറയുന്നു.