KeralaNewsNews

'മണ്ണിന് ബലക്കുറവുണ്ട്, മഴക്കാലം കഴിയുന്നതുവരെ ഏത് നിമിഷവും ഉരുൾപൊട്ടാം'; വടക്കാഞ്ചേരി അകമലയിൽ മുന്നറിയിപ്പ്

തൃശൂർ: തൃശൂർ വടക്കാഞ്ചേരി അകമല ഉരുൾപൊട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നാലു വകുപ്പുകൾ ചേർന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ നിർദ്ദേശം നൽകി. മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും പരിശോധനാ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. 

മൈനിങ് ആൻ്റ് ജിയോളജി, സോയിൽ കൺസർവേഷൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയിൽ പരിശോധന നടത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശവാസികൾ മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകാം. മണ്ണിന് ബലക്കുറവുണ്ട്. മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും ജിയോളജിസ്റ്റുകൾ നഗരസഭയെ അറിയിച്ചു. 

41 കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. ഇവരോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയതായി വടക്കാഞ്ചേരി നഗരസഭ അറിയിച്ചു. മാറുന്നതിനാവശ്യമായ ക്യാമ്പുകൾ ഒരുക്കിയതായും നഗരസഭാ ചെയർമാൻ പറഞ്ഞു. അതേസമയം, കോഴിക്കോട് ബാലുശ്ശേരിയിലും ജനങ്ങൾ ഭീതിയിലാണ്. മലവെള്ളം ഭൂമിയിലേക്ക് വലിയ ശബ്ദത്തോടെ ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു. കോട്ടൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് സംഭവം. ശബ്ദം കേട്ടതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. സംഭവം ശ്രദ്ധയിൽപെടുത്തിയതോടെ പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker