പറന്നുയർന്ന ശേഷം റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം ഒടുവിൽ കണ്ടെത്തി; യാത്രക്കാരുടെയും ക്രൂവിന്റെയും അവസ്ഥയിങ്ങനെ
![](https://breakingkerala.com/wp-content/uploads/2025/02/missing-flight_1200x630xt-780x470.jpg)
ന്യൂയോര്‍ക്ക്: അലാസ്കയിൽ പറന്നുയർന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി. 10 പേരുമായി നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ച അലാസ്കയിൽ അപ്രത്യക്ഷമായ പ്രാദേശിക സിംഗിൾ എഞ്ചിൻ എയർലൈൻ വിമാനമാണ് യുഎസ് കോസ്റ്റ് ഗാർഡ് ഒടുവിൽ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത് യാത്രക്കാരും മരിച്ചു. മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. മറ്റ് ഏഴ് പേരും മരിച്ചെന്നാണ് അധികൃതർ സ്ഥിരീകരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37 ന് ഉനലക്ലീറ്റിൽ നിന്ന് പുറപ്പെട്ടെന്നും നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുകയും 3.16 ന് അവസാനമായി വിവരങ്ങൾ കൈമാറുകയും ചെയ്തുവെന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്. നോമിലെയും വൈറ്റ് മൗണ്ടനിലെയും പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചിൽ നടന്നത്. മോശം കാലാവസ്ഥ വ്യോമമാർഗമുള്ള തെരച്ചിലിന് വെല്ലുവിളിയായതിനാൽ കരമാർഗമുള്ള തെരച്ചിലാണ് നടന്നത്യ
ഫിലാഡൽഫിയയിൽ ഉണ്ടായ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും വാഷിംഗ്ടൺ ഡിസിയിൽ സൈനിക വിമാനവും ജെറ്റും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്ന് വിമാനം കാണാതായെന്ന വിവരവും പുറത്ത് വന്നത്.