KeralaNews

‘ദി കേരള സ്‌റ്റോറി’ക്ക് ബംഗാളിൽ നിരോധനമേർപ്പെടുത്തി മമത ബാനർജി

കൊൽക്കൊത്ത:വിവാദ ചലച്ചിത്രം ‘ദി കേരള സ്‌റ്റോറി’ക്ക് പശ്ചിമ ബംഗാളിൽ നിരോധനം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം അറിയിക്കുകയായിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന ‘ദി കേരള സ്റ്റോറി’ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാൾ സർക്കാറിന്റെ നടപടി. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്തിനുമായി ദി കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനർജി പറഞ്ഞു.

ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാൻ ബംഗാൾ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ”ആദ്യം അവർ കശ്മീർ ഫയലുകളുമായി വന്നു, ഇപ്പോൾ അത് കേരള സ്‌റ്റോറിയാണ്, പിന്നെ അവർ ബംഗാൾ ഫയലുകൾക്കായി പ്ലാൻ ചെയ്യുന്നു”- മമത ബാനർജി പറഞ്ഞു. എന്തിനാണ് ബിജെപി വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. മെയ് അഞ്ചിനാണ് കേരള സ്റ്റോറി റിലീസ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button