NationalNews

ശസ്ത്രക്രിയയ്ക്ക് പോയ ദമ്പതികൾക്ക് വീൽ ചെയർ പോലും നൽകിയില്ല, കോടതിയിലും ഹാജരായില്ല, ഇൻഡിഗോയ്ക്ക് പിഴ ശിക്ഷ

ചണ്ഡിഗഡ്: വയോധികരായ ദമ്പതികൾക്ക് വീൽചെയർ അടക്കമുള്ള സൌകര്യങ്ങൾ നൽകിയില്ല. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉത്തരവ്. ചണ്ഡിഗഡിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് തീരുമാനം. കാൽമുട്ട് മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രാ മധ്യേയാണ് വയോധികരായ ദമ്പതികൾക്ക് ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് മോശം അനുഭവമുണ്ടായത്. 

70കാരനായ സുനിൽ ജാൻഡ് ഭാര്യയും 67കാരിയുമായ വീണ കുമാരി എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. 2023 ഒക്ടോബർ 11നായിരുന്നു ഇവർ ചണ്ഡിഗഡിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇൻഡിഗോയിൽ യാത്ര ചെയ്തത്. ചണ്ഡിഗഡിൽ നിന്ന് വൈകുന്നേരം 4.45ന് പുറപ്പെച്ട് ബെംഗളൂരുവിൽ രാത്രി 7.35 ന് എത്തുന്നതായിരുന്നു വിമാനം. കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 67കാരിയും 70കാരനും വീൽ ചെയർ സൌകര്യത്തിന് ആവശ്യം ഉന്നയിച്ചായിരുന്നു ടിക്കറ്റ് എടുത്തത്.

എന്നാൽ ഇവർക്ക് വീൽ ചെയർ സൌകര്യം ലഭ്യമാക്കിയില്ലെന്ന്  മാത്രമല്ല ജീവനക്കാരുടെ മോശം പെരുമാറ്റവുമായിരുന്നു നേരിടേണ്ടി വന്നത്. നടക്കാനാവാത്ത രീതിയിൽ ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ശേഷവും സാധാരണ യാത്രക്കാരെ പോലെ ചെക്കിൻ ചെയ്യേണ്ടതായും ഇവർക്ക്  വന്നിരുന്നു. ഇൻഡിഗോ വിൻഡോയിലേക്ക് പോവുന്നതിന് പകരമായി 40 അടിയോളം ഇഴയുന്നതിന് സമാനമായി നടക്കേണ്ടി വന്നതായും ഇവർ പരാതിയിൽ വിശദമാക്കി. 

വിമാനം പുറപ്പെടാൻ ഒരു മണിക്കൂറിലേറെ സമയം ഉള്ളതിനാൽ ലോഞ്ച് സൌകര്യം ആവശ്യപ്പെട്ട ഇവരെ ഒന്നാം നിലയിലുള്ള ലോഞ്ചിലാണ് ഇൻഡിഗോ ജീവനക്കാർ എത്തിച്ചത്. എന്നാൽ വിമാനം പുറപ്പെടാൻ സമയം ആയിട്ട് പോലും ആരും തന്നെ ലോഞ്ചിൽ നിന്ന് ഗേറ്റിലേക്ക് എത്താൻ സഹായത്തിനെത്തിയില്ല. ഇതിന് പിന്നാലെ വിമാനം പുറപ്പെടുന്ന ഗേറ്റിലും മാറ്റമുണ്ടായി. ഒരുനിധത്തിഷ വിമാനം പുറപ്പെടുന്നതിന് മുൻപായി ഗേറ്റിലേക്ക് എത്തിയ ദമ്പതികളോട് വിമാനക്കമ്പനി ജീവനക്കാരി മോശമായി പെരുമാറി. ഏറെ നേരത്തെ വാക്കേറ്റത്തിനൊടുവിലാണ് ഇവർക്ക് വീൽ ചെയർ സൌകര്യം ലഭ്യമാക്കിയത്. 

ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് ആരംഭിച്ച ശാരീരിക അപമാനം ബെംഗളൂരു വിമാനത്താവളത്തിലും തുടർന്നുവെന്നും ഇവർ പരാതിയിൽ വിശദമാക്കി. ബെംഗളൂരുവിൽ വച്ച് ബാഗുകളും വീൽ ചെയറുമായി വിമാനത്താവളത്തിന് പ്രധാനവാതിലിന് പുറത്തിറക്കിയ ശേഷം ഇൻഡിഗോ ജീവനക്കാർ മടങ്ങിയെന്നും പരാതിക്കാർ വിശദമാക്കി.

ടാക്സി നിൽക്കുന്നഭാഗത്തേക്ക് വീൽചെയർ എത്തിക്കാമോയെന്ന ആവശ്യത്തിനും പരുഷമായി പെരുമാറിയെന്നും ഇവർ പരാതിയിൽ വിശദമാക്കി. സംഭവത്തേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ രണ്ടായിരം രൂപ മാത്രം നൽകിയ വിമാനക്കമ്പനി ക്ഷമാപണം പോലും നടത്താതെ വന്നതോടെയാണ് വയോധിക ദമ്പതികൾ കോടതിയെ സമീപിച്ചത്. 

പരാതിയിൽ വിശദീകരണം നൽകാൻ രണ്ട് തവണ ആവശ്യപ്പെട്ടിട്ടും ഇൻഡിഗോ തയ്യാറാവുക കൂടി ചെയ്യാതെ വന്നതോടെയാണ് വയോധിക ദമ്പതികൾക്ക് 1 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവിട്ടത്.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker