CrimeKeralaNews

പാലായില്‍ നിന്നും കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം റബര്‍തോട്ടത്തില്‍ കണ്ടെത്തി

കോട്ടയം:പാലായില്‍ നിന്നും 2 ദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം പാലാ വലവൂര്‍ ഐ ഐ ഐടിക്ക് സമീപം റബര്‍തോട്ടത്തില്‍ കണ്ടെത്തി.മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഒരു പുരയിടത്തിലാണ് കണ്ടെത്തിയത്.

മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ്. വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം.കഴുത്തില്‍ തുണി ചുറ്റിയ നിലയിലാണ് മൃതദേഹം.

മരണത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്.ഇവര്‍ക്കൊപ്പം 2 ദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പനക്കാരനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ഇവരെ കാണാനില്ലെന്ന് പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണം നടന്നുവരികയാണ്.

2 മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുകയാണ്.പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker