InternationalNews
അഞ്ചാം നിലയില്‍നിന്ന് കുഞ്ഞ് വീണു;കൈകളില്‍ ഏറ്റുവാങ്ങി യുവാവ് .’സൂപ്പര്‍ ഹീറോ’- വിഡിയോ

ബെയ്ജിങ്: ഫ്‌ലാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയില്‍ നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളില്‍ ഏറ്റുവാങ്ങി ജീവന്‍ രക്ഷിച്ച യുവാവ് ചൈനയുടെ സൂപ്പര്‍ ഹീറോയായി.
അഞ്ചാംനിലയില്‍നിന്നു വീണ കുഞ്ഞ് ഒന്നാംനിലയുടെ മുന്‍പിലുണ്ടായിരുന്ന മേല്‍ക്കൂരയില്‍ത്തട്ടി താഴേക്കു വീഴുന്നു.(ഇടത്), ഫോണ്‍ താഴെയിട്ട് ഷെന്‍ ഡോങ് കുഞ്ഞിനെ പിടിക്കുന്നു.(വലത്)
ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം. അവിടത്തെ പൊലീസ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ആദ്യം ചൈനയിലും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുഞ്ഞിനെ രക്ഷിച്ച ഷെന്‍ ഡോങ് (31) ഹീറോയായി.
കാലിനും ശ്വാസകോശത്തിനും ചെറിയ പരുക്കുള്ള പെണ്‍കുഞ്ഞ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു.’ദേശീയ സൂപ്പര്‍താരം’ എന്നാണ് ഡോങ്ങിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
Heroes among us. pic.twitter.com/PumEDocVvC
— Lijian Zhao 赵立坚 (@zlj517) July 22, 2022
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News