സ്കൂൾ അസംബ്ലിയിലേക്ക് കാർ നിയന്ത്രണം വിട്ടു കയറി പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന അധ്യാപിക മരിച്ചു, കാറിടിച്ചത് കുട്ടികളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ
മൂവാറ്റുപുഴ: സ്‌കൂൾ അസ്ലംബ്ലിയിലേയ്ക്ക് കാർ പാഞ്ഞു കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.
മൂവാറ്റുപുഴയിലെ വിവേകാനന്ദ സ്‌കൂൾ അധ്യാപിക ഇടുക്കി അരീക്കിഴി സ്വദേശിനി വി.എം.രേവതിയാണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽകോളേജിൽ നാലു ദിവസമായി ചികിത്സയിലായിരുന്നു.
നട്ടെല്ലിനും ചെവിക്കും ഗുരുതരമായ പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അധ്യാപിക. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ എട്ട് കുട്ടികൾക്കും പരിക്കേറ്റിരുന്നു.
വെള്ളിയാഴ്ച യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സ്‌കൂൾ അസംബ്ലിയിലേയ്ക്ക് സ്കൂൾ മാനേജരുടെ പാഞ്ഞുകയറിയാണ് അധ്യാപികയ്ക്കും എട്ട് കുട്ടികൾക്കും പരുക്കേറ്റത്.
കുട്ടികളെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെയാണ് ഇടിയുടെ നേരിട്ടുള്ള ആഘാതം അധ്യാപികയ്ക്ക് എത് സംഭവത്തിൽ മന:പ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. കുട്ടികളുടെ പരുക്ക് ഗുരുതരമല്ലായിരുന്നു.