KeralaNews

ലേസർ ശസ്ത്രക്രിയ കഴിഞ്ഞു, ഊർജ്ജസ്വലനായി ചിരിതൂകി ഉമ്മന്‍ ചാണ്ടി; ജര്‍മനിയില്‍ നിന്നും പുതിയ ചിത്രങ്ങള്‍

ബര്‍ലിന്‍: ജര്‍മനിയില്‍ ലേസർ ശസ്ത്രക്രിയക്ക് വിധേയനായ ശേഷമുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത്. ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ പര്‍വതാനേനി ഹരീഷ് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ലേസർ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഷാഫി പറമ്പില്‍ എംഎല്‍എയും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ ലേസർ ശസ്ത്രക്രിയ ബർലിനിലെ ചാരിറ്റി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ അറിയിച്ചിരുന്നു. ഒരാഴ്ചത്തെ പൂർണമായ വിശ്രമമാണ് ഡോക്ടർമാർ ഉമ്മന്‍ ചാണ്ടിക്ക് നിര്‍ദേശിച്ചിരുന്നത്. നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻചാണ്ടി ജര്‍മനിയിലേക്ക് പോകും മുമ്പ് തന്‍റെ പുതുപ്പള്ളിയിലേക്കും പോയിരുന്നു.

നേരത്തെ ഉമ്മൻ ചാണ്ടിയുടെ ആരോ​ഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതുപ്പള്ളിയിലെ നാട്ടുകാര്‍ ആകെ വിഷമത്തിലായിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു.  വിദ​ഗ്ധ ചികിത്സക്കായി അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം തടസം നിൽക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു

ഒക്ടോബര്‍ 31-ാം തിയതിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ 79-ാം പിറന്നാള്‍. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്  മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി ആശംസ അറിയിച്ചിരുന്നു. ചികിത്സാർത്ഥം ആലുവയിൽ തങ്ങുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് ഷാളണിയിച്ച് ആശംസ അറിയിച്ച ശേഷമാണ് മടങ്ങിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker