സ്ത്രീയ്ക്ക് പൂർണത കിട്ടണമെങ്കിൽ അമ്മയാകണം,വിവാഹം കഴിച്ചാലേ അമ്മയാകൂ എന്നില്ല,അതിന് പ്രസവിക്കണമെന്നുമില്ല;സ്വാസികയെ ഉപദേശിച്ച് ശ്വേത മേനോൻ
കൊച്ചി: മലയാളികളുടെ ഇഷ്ടപ്പെട്ട നടികളാണ് സ്വാസികയും ശ്വേത മേനോനും. കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ട് ഉള്ളൂ എങ്കിലും ഇരുവരുടെയും അഭിനയമികവ് മലയാളികൾ കണ്ടറിഞ്ഞതാണ്. ഈ അഭിനയമികവിന് പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
നടൻ പ്രേം ജേക്കബിനെ വിവാഹം കഴിച്ച് സന്തോഷകരമായ ദാമ്പത്യവും ഒപ്പം സിനിമ ജീവിതവും നയിക്കുകയാണ് സ്വാസിക. ശ്വേതയാകട്ടെ ടെലിവിഷൻ പരിപാടികളിൽ അതിഥികളായും മികച്ച വേഷങ്ങൾ ചെയ്തും കരിയർ മുന്നോട്ട് പോകുന്നു. കൗമാരക്കാരിയായ മകളുടെ അമ്മയാണ് ശ്വേത. ഇപ്പോഴിതാ സ്വാസികയുടെ വിവാഹത്തിന് മുൻപ് ശ്വേതയും സ്വാസികയും തമ്മിൽ നടത്തിയ ഒരു ചർച്ച സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.
അമ്മയാവാൻ വിവാഹം കഴിക്കേണ്ട ആവശ്യമൊന്നുമില്ല എന്നാണ് ശ്വേത നടിയെ ഉപദേശിച്ചു കൊണ്ട് പറയുന്നത്. ഓരോകഥകൾ കേൾക്കുമ്പോൾ എനിക്കും കല്യാണം വേണോ കുട്ടികൾ വേണോ എന്നൊക്കെയുള്ള സംശയങ്ങൾ തോന്നാറുണ്ട്. അഭിപ്രായം എന്താണെന്നാണ് സ്വാസിക ചോദിക്കുന്നത്. ഇതിനുള്ള മറുപടിയായാണ് ശ്വേത അമ്മയാവുന്നതിനെ കുറിച്ച് പറയുന്നത്.
ശ്വേതയുടെ വാക്കുകളിലേക്ക്….
സ്വാസുകുട്ടിക്ക് നല്ലൊരു അമ്മയാകാം. നീയൊരു ഫാമിലി ഗേൾ ആണ്. എനിക്ക് അറിയാം നീ നിന്റെ അമ്മയെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്ന്. നീ നല്ലൊരു പെൺകുട്ടി ആണെന്ന് എനിക്കറിയാം. നിനക്ക് നല്ലൊരു അമ്മയാകാൻ സാധിക്കും. നല്ലൊരു മകളാണ് നീ, നല്ലൊരു വ്യക്തിക്ക് നല്ലൊരു അമ്മയാകാം. നീ വൈബ്രന്റ് ആയ മനോഹരിയായ ഒരു സ്ത്രീയാണ്. മോൾക്ക് ഉറപ്പായും നല്ലൊരു അമ്മയാകാൻ സാധിക്കും. പിന്നെയൊരു കാര്യം പറയാം, സ്വാസികയ്ക്ക് തന്നെ അമ്മയാകാൻ തോന്നും. അങ്ങനെ തോന്നുമ്പോൾ മാത്രം അമ്മയായായാൽ മതിയെന്ന് ശ്വേത പറയുന്നു.
സ്വാസികയുടെ കുഞ്ഞുവാവയായി ഒരു എക്സ്റ്റെൻഷൻ വരുന്നുണ്ടെങ്കിൽ സ്വാസു അതിനുവേണ്ടി വേണ്ടി തയ്യാറെടുക്കണ്ടേ. അത് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചാൽ നമ്മുടെ ഉള്ളിൽ നിന്നുമാണ്. സമൂഹം എന്തൊക്കെ പറയും എന്നോർത്ത് ഒരിക്കലും ടെൻഷൻ അടിക്കരുത്. എന്നെ വിശ്വസിക്കൂ.
അമ്മയാകാൻ ഒരു പ്രായം ഇല്ല. പതിനേഴു വയസ്സോ, പതിനഞ്ചു വയസ്സ്, പതിനൊന്ന് വയസ്സിൽ ഉള്ള ആളുകളും അമ്മയാകാറുണ്ട്. അവർ അമ്മയാണോ എന്ന് ചോദിച്ചാൽ അവർ അമ്മയല്ല. കാരണം അമ്മ എന്ന് പറഞ്ഞാൽ അത് അൺ കണ്ടീഷണൽ ആയ ഒരു അവസ്ഥയാണ്. ഫിസിക്കലി മെന്റലി, ഇമോഷണലി എല്ലാം ആ പെൺകുട്ടി തയ്യാറായിരിക്കണമെന്നും ശ്വേത പറയുന്നു.
ഞാൻ അമ്മയായത് എനിക്ക് തോന്നിയപ്പോഴാണ്. എനിക്ക് അതിനു മുൻപേ ഒരുപാട് പ്രെഷർ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയും സൊസൈറ്റിയും, പേരന്റസുമൊക്കെ നല്ല രീതിയിൽ പ്രെഷർ തന്നിരുന്നു.എന്നാൽ അതൊന്നും എന്നെ ബാധിച്ചില്ല. പക്ഷെ ഞാൻ അമ്മ ആയപ്പോൾ ആ ഫീലിംഗ് ശരിക്കും അനുഭവിച്ചറിഞ്ഞു. എനിക്ക് തോന്നുന്നു ഒരു പെൺകുട്ടി വിവാഹം കഴിക്കാൻ ഒന്നും വെയിറ്റ് ചെയ്യണ്ട, അമ്മയാകണമെന്ന് തോന്നുമ്പോൾ തന്നെ പോയി അമ്മ ആയേക്കണം.
ഒരു പെൺകുട്ടിക്ക് പൂർണ്ണത കിട്ടണമെങ്കിൽ അവൾ ഒരു അമ്മയാകണം. അതിന് പ്രസവിക്കണം എന്നൊന്നുമില്ല. ദത്തെടുത്താലും അമ്മയാകും.അമ്മ മനസ്സ് എന്ന് പറഞ്ഞാൽ അത് വളരെ വലുതാണ്. പ്രസവിക്കണം എന്നൊന്നില്ല. എനിക്ക് അറിയാം നീ അധികം വൈകാതെ അമ്മയാകും. വൈഫ് ആയില്ലെങ്കിലും അമ്മയാകാം കേട്ടോ എന്നാണ് ശ്വേത സ്വാസികയോട് പറഞ്ഞത്.