News
സ്വപ്നയുടെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു; വ്യക്തിപരമായ കാരണങ്ങളെന്ന് സൂചന
കൊച്ചി: സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്നാ സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും രഹസ്യമൊഴിയെടുപ്പ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മൂന്നാംനമ്പര്‍ കോടതിയില്‍ ആരംഭിച്ചു.
സ്വര്‍ണക്കടത്തുകേസില്‍ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരമുള്ള മൊഴിയെടുക്കലാണ് നടക്കുന്നത്. മജിസ്ട്രേറ്റിനുമുന്നില്‍ നല്‍കുന്ന മൊഴി പിന്നീട് മാറ്റിപ്പറഞ്ഞാല്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടിവരും.
സ്വപ്നയുടെ അഭിഭാഷകനായിരുന്ന അഡ്വ. ജിയോ പോള്‍ വക്കാലത്തൊഴിഞ്ഞതായും അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News