CrimeNationalNews

സുശാന്തിന്റെ മരണം; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

ഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഒരാളെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ഡല്‍ഹി സ്വദേശി വിഭൂര്‍ ആനന്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്തു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നണിത്.
സുശാന്തിന്റെയും നടന്റെ മുന്‍ മാനേജര്‍ ദിഷ സലിയാന്റെയും മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

സുശാന്തിന്റെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രചരപ്പിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ അര്‍ബാസ് ഖാനും പരാതി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button