മിന്നല്‍ മുരളിയുടെ പറക്കല്‍ ചലഞ്ച് ഏറ്റെടുത്ത് സുരാജ്; രസകരമായ കമന്റുമായി ടൊവിനോ
കഴിഞ്ഞ 24നായിരുന്നു ലോകമെങ്ങും നെറ്റ്ഫ്ളിക്സിലൂടെ മിന്നല്‍ മുരളി റീലീസ് ചെയ്തത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരുന്നു എന്ന സൂചന നല്‍കി ടൊവിനോ തോമസ് പറക്കാന്‍ തയ്യാറെടുക്കുന്ന ഒരു വീഡിയോയും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു.
ടോവിനോ പങ്കുവെച്ച വീഡിയോയിലെ പറക്കുന്ന അഭ്യാസം ചാലഞ്ചായി ഏറ്റെടുത്തത് നിരവധി പേരാണ്. ഇപ്പോഴിതാ നടന്‍ സുരാജ് വെഞ്ഞാറമൂടും പറക്കല്‍ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ചാലഞ്ച് ആക്സപ്റ്റഡ് എന്നും ഫ്ളയിങ് , മിന്നല്‍ മുരളി ചാലഞ്ച് എന്ന ഹാഷ്ടാഗിലൂടെയുമാണ് സുരാജ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘വന്‍ പൊളി’ എന്നാണ് ചിത്രത്തിന് ടൊവിനോയുടെ കമന്റ്. മംമ്ത മോഹന്‍ദാസ് ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളും സുരാജിന്റെ പറക്കല്‍ പോസ്റ്റില്‍ല കമന്റുമായി എത്തിയിട്ടുണ്ട്.
മനു അശോകന്റെ സംവിധാനത്തില്‍ സോണി ലിവിലൂടെ റീലീസ് ചെയ്ത കാണേക്കാണെയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. നേരത്തെ തീവണ്ടി എന്ന ചിത്രത്തിലും ഇരുവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. എം.പത്മകുമാറിന്റെ സംവിധാനം ചെയ്യുന്ന പത്താം വളവാണ് സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തില്‍ ഇറങ്ങാന്‍ ഇരിക്കുന്ന അടുത്ത ചിത്രം.
കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ റീലീസ് ചെയ്തത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്. നെറ്റ്ഫ്‌ളിക്സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും.
മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം ഉടന്‍ തന്നെയുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. പുഷ് അപ്പ് പോസില്‍ നിന്നും വായുവിലേക്ക് ഉയര്‍ന്ന് ചാടി പറക്കുന്ന പോസിലേക്ക് എത്തുന്ന വീഡിയോ പങ്കുവെച്ച് ‘അടുത്ത മിഷന് വേണ്ടി മിന്നല്‍ മുരളി ചില പുതിയ മൂവുകള്‍ പഠിക്കുന്നു’ എന്നായിരുന്നു ടൊവിനോ കുറിച്ചത്.
ആദ്യ ഭാഗത്തില്‍ സ്പീഡാണ് മിന്നല്‍ മുരളിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. പറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എന്തായാലും രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു. ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.