KeralaNews

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ സപ്ലൈകോ ഉത്പന്നങ്ങള്‍ വീട്ടിലെത്തും

കൊച്ചി:കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് എന്നിവയുടെ പലവ്യഞ്ജനങ്ങള്‍ / നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറികള്‍, മത്സ്യ മാംസാദികള്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നതിനുള്ള സൗകര്യം എറണാകുളത്തു സപ്ലൈകോയുടെ ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, തൃപ്പൂണിത്തുറ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് മെയ് നാലു മുതല്‍ ലഭ്യമാകും.

ഈ സപ്ലൈകോ വില്പനശാലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മിതമായ നിരക്കില്‍ ഡെലിവറി ചാര്‍ജ് ഈടാക്കി എത്തിക്കുവാനുള്ള സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്കു താഴെ പറയുന്ന വെബ്‌സൈറ്റ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ് .

സപ്ലൈകോ ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് – BigcartKerala – WhatsApp no 8921731931
www.bigcartkerala.com
സപ്ലൈകോ തൃപ്പൂണിത്തുറ സൂപ്പര്‍ മാര്‍ക്കറ്റ് – AM Needs (mobile app)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker