CrimeKeralaNews

കൊവിഡ് സെന്ററിലെ പരിചയം പ്രണയമായി; കാമുകന്‍ പിന്മാറിയത് അല്‍ഫിയയെ ആത്മഹത്യയിലേക്ക് നയിച്ചു,ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം:പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കേസില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍.കിളിമാനൂര്‍ സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പ്ലസ്ടു വിദ്യാര്‍ത്ഥിയായ അല്‍ഫിയയുടെ മരണത്തിലാണ് വിഷ്ണു അറസ്റ്റിലായത്. വിഷം കഴിച്ച കാര്യം പെണ്‍കുട്ടി ജിഷ്ണുവിന് വാട്സ് ആപ്പ് സന്ദശം അയച്ചിരുന്നു

വിഷം കഴിച്ച്‌ നാല് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. വിഷം കഴിച്ച ശേഷം പെണ്‍കുട്ടി കാര്യം അംബുലന്‍സ് ഡ്രൈവറായ വിഷ്ണുവിനെ വാട്ട്സ്‌ആപ്പ് വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല.

കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ ഷാജഹാന്‍-സബീന ദമ്ബതികളുടെ മകളാണ് ആല്‍ഫിയ. വിഷം കഴിച്ചുവെന്ന കാര്യം അറിയിച്ചിട്ടും ഇയാള്‍ അത് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചില്ല. വിഷം കഴിച്ച ശേഷമുള്ള നാല് ദിവസത്തിനിടെ പെണ്‍കുട്ടി സ്കൂളില്‍ പരീക്ഷയെഴുതാനും പോയിരുന്നു.

ബുധനാഴ്ച അവശനിലയിലായ അല്‍ഫിയയെ വലിയകുന്ന് ഗവണ്‍മെന്‍റ് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. പിന്നീടാണ് അല്‍ഫിയയുടെ മൊബൈല്‍ പരിശോധിച്ചത്. അപ്പോഴാണ് മകള്‍ വിഷം കഴിച്ച വിവരം പുറത്തറിയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അല്‍ഫിയ മരിച്ചു.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയും 17കാരിയുമായ അല്‍ഫിയയുടെ ആത്മഹത്യക്ക് കാരണമായത് ബന്ധത്തില്‍ നിന്ന് കാമുകന്‍ പിന്മാറിയതിനാലെന്ന് പൊലീസ്. കൊവിഡ് സെന്ററില്‍ വെച്ചാണ് അല്‍ഫിയയും ആംബുലന്‍സ് ഡ്രൈവറായ ജിഷ്ണുവും പരിചയപ്പെടുന്നതും അടുക്കുന്നതും. ബന്ധം പിന്നീട് പ്രണയമായി വളര്‍ന്നു. എന്നാല്‍ ബന്ധത്തില്‍ നിന്ന് ജിഷ്ണു പിന്മാറിയതോടെ വിദ്യാര്‍ത്ഥിനി മാനസികമായി തളര്‍ന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് അല്‍ഫിയ വാട്‌സ് ആപ് സന്ദേശത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടും ജിഷ്ണു ഈ വിവരം മാതാപിതാക്കളെ അറിയിക്കാനോ പ്രശ്‌നത്തില്‍ ഇടപെടാനോ തയ്യാറായില്ല.

ജിഷ്ണുവും-അല്‍ഫിയയും പ്രണയത്തിലായിരുന്നുവെന്നും ജിഷ്ണു പിന്‍മാറിയതാണ് ആത്മഹത്യക്കു കാരണമെന്നും പൊലീസ് പറയുന്നു. വിഷം കഴിച്ച കാര്യം പെണ്‍കുട്ടി ജിഷ്ണുവിന് വാട്ട്സ് ആപ്പ് സന്ദശം അയച്ചിരുന്നു. വിഷം കഴിച്ച് നാല് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. വിഷം കഴിച്ച ശേഷം പെണ്‍കുട്ടി കാര്യം ആംബുലന്‍സ് ഡ്രൈവറായ ജിഷ്ണുവിനെ വാട്ട്‌സ്ആപ്പ് വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല.

കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ ഷാജഹാന്‍-സബീന ദമ്പതികളുടെ മകളാണ് അല്‍ഫിയ. വിഷം കഴിച്ചുവെന്ന കാര്യം അറിയിച്ചിട്ടും ഇയാള്‍ അത് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചില്ല. വിഷം കഴിച്ച ശേഷമുള്ള നാല് ദിവസത്തിനിടെ പെണ്‍കുട്ടി സ്‌കൂളില്‍ പരീക്ഷയെഴുതാനും പോയിരുന്നു.

ബുധനാഴ്ച അവശനിലയിലായ അല്‍ഫിയയെ വലിയകുന്ന് ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. പിന്നീടാണ് അല്‍ഫിയയുടെ മൊബൈല്‍ പരിശോധിച്ചത്. അപ്പോഴാണ് മകള്‍ വിഷം കഴിച്ച വിവരം പുറത്തറിയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അല്‍ഫിയ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button