അരീക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് തിരികെ വീട്ടിലെത്തി ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അരീക്കോട് നോര്‍ത്ത് കൊഴക്കോട്ടൂരിലെ കുന്നത്തൊടി വീട്ടില്‍ രവിചന്ദ്രന്റെ മകന് ജ്യോതിഷ് (19) ആണു മരിച്ചത്.
ശനിയാഴ്ച രാത്രി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. അമ്മ സാവിത്രി. സഹോദരങ്ങള്‍: റോഷ്നി, ജ്യോതിക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News