EntertainmentKeralaNews

എനിക്ക് ചിറകുകൾ നൽകാൻ സഹായിച്ചത് നിങ്ങളാണ്; ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങൾ നിശബ്ദമായി കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു; ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും എസ്തറിന്റെ വൈറൽ പോസ്റ്റ്

കൊച്ചി:ദൃശ്യം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയാണ് യുവനടിയാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം. ഇൻസ്റ്റയിൽ എന്ത് സ്റ്റോറി പോസ്റ്റ് ചെയ്താലും എപ്പോഴും ആരാധകർ കമന്റ് സെക്ഷൻ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ താരം യു.കെയിലെ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ഡെവലപ്‌മെന്റൽ സ്റ്റഡീസിൽ ഉപരിപഠനം നടത്തുകയാണ്. ഇപ്പോഴിതാ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിന്റെ മുന്നിൽ നിന്നുള്ള ചിത്രത്തോടൊപ്പം എസ്തർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

സാധാരണയായി സമൂഹ മാധ്യമങ്ങളിലൂടെ എല്ലാം തുറന്നുപറയുന്ന ആളല്ല ഞാൻ. പക്ഷേ ഇന്നിവിടെ ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു. എപ്പോഴും മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആൾക്കാരെ അവരുടേതായ അനുമാനങ്ങൾ മെനയാൻ വിടുകയാണ് പതിവ്. ‘‘ഓ, അവൾ ഒരു നായികയാകാൻ വേണ്ടി കഷ്ടപ്പെടുന്ന വെറുമൊരു ചെറിയ പെൺകുട്ടി’’ എന്ന തരത്തിലാണ് പലരും കമന്റ് ചെയ്യാറുള്ളത്. ആ വാക്കുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങൾ നിശബ്ദമായി കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിച്ചു.

ഇതെന്റെ ചുമലിലെ ചെറിയൊരു തലോടൽ മാത്രമാണ്. ഇതൊരു ചെറിയ കാര്യമായിരിക്കാം. തനിക്ക് എന്താണ് വേണ്ടതെന്ന് ഉറപ്പുള്ള വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ പെൺകുട്ടി അത് നേടാനായി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്.

ജീവിതത്തിൽ എന്റെ ഓരോ ചുവടിനൊപ്പവും ഉറച്ചു നിൽക്കുന്ന കുറച്ചുപേരുണ്ട്. അവരാരൊക്കെയാണെന്ന് അവർക്കറിയാം. നിങ്ങളുടെ സ്നേഹത്താൽ എന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു. എനിക്ക് ചിറകുകൾ നൽകാൻ നിങ്ങളില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്തായി തീർന്നേനെ എന്ന് ഞാൻ ചിന്തിക്കാറുണ്ട്.

ഇവിടെ സോഷ്യൽ മീഡിയയിൽ ഞാൻ അധികം ഇടപഴകാറില്ല. ഇവിടെ കമന്റിടുന്ന നിങ്ങളെ എനിക്ക് എന്റെ ആരാധകർ എന്ന് വിളിക്കാനാകുമോ എന്നുപോലും അറിയില്ല. കാരണം എനിക്ക് ആരാധകർ ഉണ്ടോ എന്നുപോലും എനിക്കറിയില്ല. നിങ്ങളിൽ ചിലർ എന്നെ ആത്മാർഥമായി സ്നേഹിക്കുകയും എനിക്ക് ആത്മാർത്ഥമായി ആശംസകൾ നേരുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങൾക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹമെല്ലാം എന്നെങ്കിലും തിരിച്ചു തരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എന്റെ പഴയ പതിപ്പായ ആ നാലുവയസ്സുകാരിക്കൊപ്പം കൈകോർക്കാം. പരാജയപ്പെടാനും പോരാടാനും പുതിയ ഉയരങ്ങളിലേക്ക് പറക്കാനുമായി. എന്തായാലും ഇപ്പോൾ താരത്തിന്റെ ഈ പോസ്റ്റ് ഇപ്പോൾ ഇൻസ്റ്റയിൽ വൈറലായിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker